ലിറ്റററി ഫോറം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


തൃശ്ശൂര്‍: ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി പുരസ്‌കാരം കവി രാവുണ്ണിയുടെ 'കറുത്ത വറ്റേ കറുത്ത വറ്റേ' എന്ന കവിതാസമാഹാരത്തിന് നല്‍കുമെന്ന് പുരസ്‌കാരസമിതി ചെയര്‍മാന്‍ വൈശാഖന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയാണ് അവാര്‍ഡ്.

കെ.പി. ബാലചന്ദ്രന്‍ സ്മാരക സമഗ്രസംഭാവനാ പുരസ്‌കാരം മുണ്ടൂര്‍ സേതുമാധവനും വി.യു. സുരേന്ദ്രനും സമ്മാനിക്കും. 10,001 രൂപയാണ് പുരസ്‌കാരം. 23-ന് മൂന്നുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന 'അക്ഷരീയം' പരിപാടിയിലാണ് ചടങ്ങ്. സാഹിത്യ അക്കാദമി ഭാരവാഹികള്‍ക്കും അബുദാബി ശക്തി അവാര്‍ഡ് ജേതാക്കള്‍ക്കും സ്വീകരണം നല്‍കും. പി. ചിത്രന്‍ നമ്പൂതിരിപ്പാട്, കലാമണ്ഡലം ഗോപി, ഡോ. എസ്.കെ. വസന്തന്‍ തുടങ്ങിയവരെയും ആദരിക്കും.

യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനസന്ധ്യയുണ്ടാകും. പത്രസമ്മേളനത്തില്‍ കെ. ഉണ്ണികൃഷ്ണന്‍, ശ്രീജ നടുവം, എം. മാധവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Content Highlights: literary forum awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented