ടി.പത്മനാഭന് നിയമസഭാ ലൈബ്രറി സാഹിത്യപുരസ്കാരമായ ഒരുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു
തിരുവനന്തപുരം: നിയമസഭയിലാരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സാഹിത്യകാരന് ടി.പത്മനാഭന് നിയമസഭാ ലൈബ്രറി സാഹിത്യപുരസ്കാരമായ ഒരുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിക്കൊണ്ട് പറഞ്ഞ വാക്കുകള്‍ വേദിയില്‍ ചിരിപടര്‍ത്തി. ആദ്യം നല്കിയ ഫലകം സഹായിക്ക് കൈമാറിയതു കണ്ട മുഖ്യമന്ത്രി സമ്മാനത്തുക നൽകുമ്പോള് ഇത് ആർക്കും കൊടുക്കരുത് എന്ന് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
സാങ്കേതികവിദ്യയുടെ അതിപ്രസരത്തിനിടയിലും അച്ചടിച്ച അക്ഷരങ്ങളുടെ വായന നിലനില്ക്കണമെന്നും വായനശാലകളില്‍ വിശ്രമിക്കുന്ന ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ അനാഥമാകുന്നത് സംസ്കാരത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ ലൈബ്രറി സാഹിത്യ പുരസ്കാരം സാഹിത്യകാരന് ടി.പത്മനാഭന് മുഖ്യമന്ത്രി നല്കി. ഭരണഘടനാമൂല്യങ്ങള്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ മൂര്‍ച്ചയുള്ള വാക്കുകളുമായി പത്മനാഭന് സമൂഹത്തിന്റെ മനസ്സിനൊപ്പം നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച വിശപ്പും പട്ടിണിയും അതിജീവിച്ചത് വായനയിലൂടെ ആയിരുന്നുവെന്ന് ടി. പത്മനാഭന് പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, എം.എല്‍.എ.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മാത്യു ടി. തോമസ്, കെ.പി.മോഹനന്, തോമസ് കെ. തോമസ്, മേയര്‍ ആര്യാ രാജേന്ദ്രന്, നിയമസഭാ സെക്രട്ടറി എ.എം.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പതിനഞ്ചുവരെ നടക്കുന്ന മേളയില്‍ മാതൃഭൂമി അടക്കം 68 പ്രസാധകരുടേതായി 123 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: legislative assembly literature prize awrded to t padmanabhan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..