ലാജോ ജോസിന്റെ പുതിയ നോവല്‍ 'റെസ്റ്റ് ഇന്‍ പീസ്' ജി.ആര്‍ ഇന്ദുഗോപന്‍ പ്രകാശനം ചെയ്തു


1 min read
Read later
Print
Share

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തിയത്

യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍ "റെസ്റ്റ് ഇന്‍ പീസ് " എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദു ഗോപന്‍ ഓണ്‍ലൈനായി പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തിയത്.

ഈ മാസം ആദ്യം മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്‌. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിയിരുന്നു.

കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകള്‍ക്ക് ശേഷം ലാജോ ജോസ് എഴുതുന്ന നോവലാണ് റെസ്റ്റ് ഇന്‍ പീസ്. കോസി ക്രൈം മിസ്റ്ററി എന്ന സബ്‌ജോണറിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. നോവലിന്റെ ട്രെയ്‌ലറും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.

Content Highlights: Lajo Jose new novel release by GR Indugopan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Manu s Pillai

1 min

ഇന്ത്യാ ചരിത്രത്തിന്റെ നിറം കെടുത്താൻ നീക്കം - മനു എസ്. പിള്ള

Dec 29, 2022


kala nigandu

2 min

അധ്യാപകന്‌ റിട്ടയര്‍മെന്റ് ഉപഹാരമായി ശിഷ്യരുടെ കലാനിഘണ്ടു

Dec 29, 2020


Annie Ernaux

2 min

നൊബേല്‍ സമ്മാനം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; ലഭിക്കേണ്ടിയിരുന്നില്ല- ആനി എര്‍ണ്യൂ

Jun 2, 2023

Most Commented