-
യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ ക്രൈം ത്രില്ലര്‍ ശ്രേണിയിലെ നാലാമത്തെ നോവലായ റെസ്റ്റ് ഇന്‍ പീസിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു. മാതൃഭൂമി ബുക്ക്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രീ-ഓര്‍ഡര്‍ സൗകര്യം ലഭ്യമാകുക.
ജൂലൈ ഒന്ന് മുതല്‍ ലഭ്യമാകുന്ന പുസ്തകം വെറും 195 രൂപയ്ക്കാണ് പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുക. 230 രൂപയാണ് പുസ്തകത്തിന്റെ യഥാര്‍ഥ വില.
നോവലിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തു വന്നു. നേരത്തെ നോവലിന്റെ ട്രെയ്ലർ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഹൈഡ്രേഞ്ചിയ എന്ന നോവലിന് ശേഷം മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ലാജോ ജോസിന്റെ നോവലാണ് റെസ്റ്റ് ഇന്‍ പീസ്.
ഇന്ന് ഞാന്‍ നാളെ നീ എന്നതാണ് നോവലിന്റെ ടാഗ്ലൈന്‍. ലാജോയുടെ കോഫി ഹൗസ്, റൂത്തിന്റെ ലോകം എന്നീ നോവലുകളും ഏറെ വായനാശ്രദ്ധ നേടിയിരുന്നു.
Content Highlights: Lajo Jose new novel pre booking started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..