-
മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ ലാജോ ജോസിന്റെ പുതിയ കുറ്റാന്വേഷണ നോവല്‍ മാതൃഭൂമി ബുക്‌സ് ഉടന്‍ വായനക്കാരിലെത്തിക്കും. റെസ്റ്റ് ഇന്‍ പീസ് എന്ന് പേരിട്ടിരിക്കുന്ന നോവല്‍ ഉടന്‍ തന്നെ മാതൃഭൂമി ബുക്‌സിന്റെ ഷോറൂമുകളിലും വെബ്‌സൈറ്റിലും ലഭ്യമാകും.
Cozy Mystery എന്ന സബ്‌ജോണറിലാണ് നോവല്‍ എഴുതിയിരിക്കുന്നതെന്ന് ലാജോ ജോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ബഹളങ്ങളോ രക്തച്ചൊരിച്ചിലോ വയലന്‍സോ ഇല്ലാത്ത നോവലില്‍ പറയുന്നത് ഒരു closed-spaceല്‍ നടക്കുന്ന കഥയാണെന്നും ലാജോ പറയുന്നു.

നോവലിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ലാജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. മലയാളത്തില്‍ ആദ്യമായാണ് ഒരു നോവലിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ വായനക്കാരിലേക്ക് എത്തുന്നത്. അന്നമ്മ സൈമണ്‍, ഫെഡറിക് ദേവസി എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളാണ് ലാജോ പുറത്തുവിട്ടിരിക്കുന്നത്. നോവലിന്റെ ട്രൈലര്‍ വീഡിയോയും വരും ദിവസങ്ങളില്‍ പുറത്തുവിടും.

ഹൈഡ്രേഞ്ചിയ എന്ന ജനപ്രിയ നോവലിന് ശേഷം മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ലാജോ ജോസിന്റെ നോവലാണ് റെസ്റ്റ് ഇന്‍ പീസ്. 'ഇന്ന് ഞാന്‍, നാളെ നീ' എന്നാണ് നോവലിന്റെ ടാഗ്ലൈന്. ലാജോ ജോസിന്റെ കോഫീ ഹൗസ്, റൂത്തിന്റെ ലോകം എന്നീ നോവലുകളും ഏറെ വായനാശ്രദ്ധ നേടിയവയാണ്.
Content Highlights: Lajo Jose new Malayalam novel Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..