കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരം കെ. സച്ചിദാനന്ദന്


കെ. സച്ചിദാനന്ദൻ | Photo: Gireesh Kumar C.R

തൃശ്ശൂർ : കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളേജ് പൂർവവിദ്യാർഥിസംഘം ഏർപ്പെടുത്തിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരത്തിന് കവി കെ. സച്ചിദാനന്ദൻ അർഹനായി. ഒരു ലക്ഷം രൂപയുടേതാണ് പുരസ്കാരം. ജനുവരി എട്ടിന് കോളേജിലെ പൂർവവിദ്യാർഥി സംഗമത്തിൽ മന്ത്രി കെ. രാജൻ പുരസ്കാരം സമർപ്പിക്കും.

15 വർഷമായുള്ള പൂർവവിദ്യാർഥി സംഘം ഈ വർഷം ആദ്യമായാണ് ഇത്തരത്തിലൊരു പുരസ്കാരം ഏർപ്പെടുത്തുന്നത്.

മലയാളഭാഷയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കാണ് കൊടുങ്ങല്ലൂർ സ്വദേശികൂടിയായ കെ. സച്ചിദാനന്ദൻ പുരസ്കാരത്തിനർഹനായതെന്ന് പൂർവവിദ്യാർഥി സംഘം പ്രസിഡന്റ് സി.സി. വിപിൻചന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി പി.എസ്. മനോജ്, ഇ.എസ്. സാബു, എ.ആർ. രാംദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: kunhikkuttan thamburan award, k satchidanandan, thrissur, kodungallur k k t m college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented