കുമാരനാശാനില്‍ നിന്ന് കേരളീയര്‍ മുന്നോട്ടാണോ പിന്നോട്ടാണോ പോയതെന്ന് ആലോചിക്കണം- മുഖ്യമന്ത്രി


കുമാരനാശാന്റെ 150ാം ജന്മവാര്‍ഷികാഘോഷവും ആശാന്‍ സൗധനിര്‍മാണവും തോന്നയ്ക്കലിലെ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികാഘോഷം ഉദ്‌ഘാടനം തിരുവനന്തപുരത്ത് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. കവി വി. മധുസൂദനൻ നായർ, ശില്പി കാനായി കുഞ്ഞിരാമൻ, മന്ത്രി വി.എൻ. വാസവൻ, എം.എൽ.എ.മാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്

തോന്നയ്ക്കല്‍(തിരുവനന്തപുരം): മഹാകവി കുമാരനാശാന്‍ നിന്നയിടത്തുനിന്നു കേരളീയര്‍ മുന്നോട്ടാണോ പിന്നോട്ടാണോ പോയതെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്ര മുന്നോട്ടുതന്നെയെന്ന് ഉറപ്പാക്കുമെങ്കില്‍ അതാവും ആശാനു കൊടുക്കാവുന്ന ഏറ്റവും വലിയ ആദരം. കുമാരനാശാന്റെ 150ാം ജന്മവാര്‍ഷികാഘോഷവും ആശാന്‍ സൗധനിര്‍മാണവും തോന്നയ്ക്കലിലെ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്താണ് കുമാരനാശാന്‍ 'ചിന്താവിഷ്ടയായ സീത' എഴുതിയിരുന്നതെങ്കില്‍ വര്‍ഗീയമായ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമായിരുന്നു എന്നോര്‍ക്കണം. അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മാനുഷികത മൗലികാവകാശമാണെന്ന് മലയാള സാഹിത്യത്തില്‍ ആദ്യം ഉദ്‌ബോധിപ്പിച്ചത് ആശാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച കാവ്യശില്പം മുഖ്യമന്ത്രി സമര്‍പ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടും കായിക്കരയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനും പല്ലനയിലെ ആശാന്‍ സ്മാരകസമിതിയും ചേര്‍ന്നാണ് ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ.സാനു ഓണ്‍ലൈനായി അനുഗ്രഹപ്രഭാഷണവും മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നേരിട്ട് മുഖ്യപ്രഭാഷണവും നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചെയര്‍മാന്‍ വി. ശശി എം.എല്‍.എ., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ആശാന്‍ സ്മാരകസമിതി പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ജില്ലാപ്പഞ്ചായത്തംഗം എം. ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഹരിപ്രസാദ്, മംഗലപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊഫ. വി.മധുസൂദനന്‍ നായര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി.ജയപ്രകാശ് എന്നിവരും പങ്കെടുത്തു.

Content Highlights: kumaranasan 150 birth anniversary cm pinarayi vijayan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented