മരണം വരെ ഐതിഹ്യമാല രചിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി


മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിൽ അധ്യാപകനായി ചേരുക വഴി സംസ്ഥാനത്തെ ആദ്യമലയാളം മുൻഷിയായി അറിയപ്പെട്ടു കൊട്ടാരത്തിൽ ശങ്കുണ്ണി.

കൊട്ടാരത്തിൽ ശങ്കുണ്ണി

ണ്ഡശ്ശ: പ്രസിദ്ധീകരിക്കുവാനായി ഐതിഹ്യമാല രചിച്ചുതുടങ്ങുകയും തന്റെ ജീവിതാവസാനം വരെ, എൺപത്തിരണ്ടു വയസ്സുവരെ, ഐതിഹ്യമാലരചന മുടക്കമേതുമില്ലാതെ തുടരുകയും ചെയ്ത മഹനായ സാഹിത്യകാരനും ഭാഷാ സ്നേഹിയുമായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എൺപത്തിനാലം ചരമവാർഷികദിനമാണ് ജൂലായ് 22. കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പേര് സാഹിത്യലോകം ചേർത്തുവെച്ചത് ഐതിഹ്യമാലയോടൊപ്പമാണെങ്കിലും അതു കൂടാതെ അറുപതോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സുഭദ്രാഹരണം, രാജാകേശവദാസ ചരിത്രം, കേരളവർമ്മശതകം, ലക്ഷ്മീബായി ശതകം, ആസന്നമരണ ചിന്താശതകം, യാത്രാചരിതം തുടങ്ങിയ മണിപ്രവാളകൃതികളും വിക്റ്റോറിയാചരിതം, ദ്രുവചരിതം, ശോണദ്രീശ്വരീമഹാത്മ്യം, ആർദ്രാചരിതം തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകളും വിനായക മാഹാത്മ്യം കിളിപ്പാട്ടും മാലതീമാധവം, വിക്രമോർവശീയം എന്നീ വിവർത്തന നാടകങ്ങളും കുചേലഗോപാലം, ഗംഗാവതരണം, സീമന്തിനീചരിതം, തുടങ്ങിയ പുരാണകഥകളും കല്യാണമഹോത്സവം, ശ്രീശങ്കരവിലാസം, തിരുമാടമ്പുമഹോത്സവം, സ്ഥാനാരോഹണമഹോത്സവം തുടങ്ങിയ തുള്ളൽപ്പാട്ടുകളും നൈഷധം, വിശ്വാമിത്രചരിത്രം പോലുള്ള ഗദ്യപ്രബന്ധങ്ങളും കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചിട്ടുണ്ട്.

1855 മാർച് 23-ന് കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ മകനായി ജനിച്ച ശങ്കുണ്ണിയുടെ യഥാർഥപേര് വാസുദേവൻ എന്നാണ്. അച്ഛന്റെ പേരും അതുതന്നെയായതിനാലാൽ തങ്കു എന്നു വിളിക്കപ്പെടുകയും തന്റെ ജാതിപ്പേരായ ഉണ്ണി കൂടി ചേർത്തുകൊണ്ട് കാലക്രമേണ ശങ്കുണ്ണിയായി മാറുകയുമായിരുന്നു.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സാഹിത്യപ്രവർത്തനങ്ങൾക്ക് എക്കാലവും പ്രചോദനമായി നിന്നിരുന്നത് കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സുഭദ്രാഹരണം മണിപ്രവാളവും കേശവദാസചരിത്രവും രചിച്ചത്. വിദേശീയായ ഉദ്യോഗസ്ഥരെ ഒരു വ്യാഴവട്ടക്കാലം മലയാളം പഠിപ്പിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണിയായിരുന്നു. 1893-ൽ മുപ്പത്തിനാലം വയസ്സിൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിൽ അധ്യാപകനായി ചേരുക വഴി സംസ്ഥാനത്തെ ആദ്യമലയാളം മുൻഷിയായി അറിയപ്പെട്ടു കൊട്ടാരത്തിൽ ശങ്കുണ്ണി. 1898 മുതൽ ആരംഭിച്ച ഐതിഹ്യമാലാ രചന ഭാഷാപോഷിണിയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഐതിഹ്യമാല ശ്രദ്ധിക്കപ്പെട്ടതോടെ കൊട്ടാരത്തിൽ ശങ്കുണ്ണി രചന മരണം വരെ തുടർന്നു. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ മാനിച്ചുകൊണ്ട് കവിതിലകം പട്ടം നൽകിയാണ് 1904-ൽ കൊച്ചിരാജാവ് ആദരിച്ചത്. 1937 ജൂലായ് ഇരുപത്തി രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.

Content Highlights: Kottarathi Sankunni,Aithihyamala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented