ഫോട്ടോ: പി.പി രതീഷ്
തിരൂര്‍: തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ 2022-ലെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്മെന്റിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവുമടങ്ങുന്നതാണ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെ സമാഹാരത്തിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം.
30 വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ് പുരസ്‌കാരം. കൃതികളുടെ മൂന്ന് കോപ്പികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍പറമ്പ്, തിരൂര്‍, മലപ്പുറം-676 101 (ഫോണ്‍: 0494 2422213, 2429666) എന്ന വിലാസത്തില്‍ ജനുവരി 25-നകം അയക്കണമെന്ന് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അറിയിച്ചു.
Content Highlights: Kolkatha Kairalisamajam Endowment Award, Poems, Thunchanparamba
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..