
പി.വി ഷാജികുമാർ
സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യുവപ്രതിഭ പുരസ്‌കാരത്തിന് കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാര്‍ അര്‍ഹനായി. മാതൃഭൂമി ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിതിന്‍ ചന്ദ്രന്റെ 'കോവിഡ് ഭീതിയില്‍ താളം തെറ്റി മാനസിക രോഗികളുടെ ചികിത്സ' എന്ന റിപ്പോര്‍ട്ട് ദൃശ്യമാധ്യമ വിഭാഗത്തില്‍ യുവപുരസ്‌കാരത്തിനര്‍ഹമായി.

സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവര്‍ത്തനം-ദൃശ്യമാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം (പുരുഷന്‍, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവാ ക്ലബ്ബുകള്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്.
അവാര്‍ഡിനര്‍ഹരാകുന്ന വ്യക്തികള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നല്‍കുന്നു. ജില്ലയിലെ മികച്ച യൂത്ത് - യുവ ക്ലബ്ബുകള്‍ക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവ ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നല്‍കുന്നു. 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ മാര്‍ച്ച് 31-ാം തീയതി വൈകുന്നേരം 3.30-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വച്ച് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഗതാഗത മന്ത്രി ശ്രീ.ആന്റണി രാജു അദ്ധ്യക്ഷതവഹിക്കും.
കമറുല്‍ ഹക്കിം കെ. (സാമൂഹിക പ്രവര്‍ത്തനം),വി.പി. നിസാര്‍ (അച്ചടി മാധ്യമം ), കലാമണ്ഡലം ഷര്‍മിള (കല ), രജനി എസ്.ആര്‍. (ഫൈന്‍ ആര്‍ട്‌സ്), ശ്രീശങ്കര്‍, സാന്ദ്രബാബു (കായികം), സുജിത്ത് എസ്.പി. (കൃഷി ), മുഹമ്മദ് ഹിസാമുദ്ദീന്‍ (സംരംഭകത്വം), ഡോ. റോസിത കുനിയില്‍(ശാസ്ത്രം) എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു യുവപ്രതിഭകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..