കെ. ഉണ്ണികൃഷ്ണൻ, പി.ബി. ശ്രീജ, അനു ജോൺ ഡേവിഡ്
കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ 2022-ലെ സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പെയിന്റിങ്, ശില്പം, ന്യൂ മീഡിയ, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികള്‍ക്കാണ് അവാര്‍ഡ്.
29-ന് അവാര്‍ഡ് വിതരണം ദര്‍ബാര്‍ ഹാള്‍ മൈതാനത്തും തിരഞ്ഞെടുത്ത കലാസൃഷ്ടികളുടെ പ്രദര്‍ശനം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയിലും നടക്കുമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പുരസ്‌കാര ജേതാക്കള്‍: അമീന്‍ ഖലീല്‍ (ചിത്രം, ബാലന്‍സിങ് ഓണ്‍ അണ്‍റിയല്‍ സര്‍ഫെയ്‌സ്-ഇല്ലോജിക്കല്‍ തിയേറ്റര്‍ സീരീസ്), കെ.എസ്. പ്രകാശന്‍ (ഡ്രോയിങ്, ടു റിക്കവര്‍ സംതിങ് പ്രീവിയസ്‌ലി ലോസ്റ്റ്), കെ.ആര്‍. ഷാന്‍ (ശില്പം), പി.ബി. ശ്രീജ (ശ്രീജ പള്ളം-ചിത്രം, ദ ബ്രൈഡ്), കെ.എസ്. ശ്രീനാഥ് (ന്യൂ മീഡിയ), അനു ജോണ്‍ ഡേവിഡ് (ഫോട്ടോഗ്രഫി, ദ എക്‌സോഡസ്), മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറും കാര്‍ട്ടൂണിസ്റ്റുമായ കെ. ഉണ്ണികൃഷ്ണന്‍ (കാര്‍ട്ടൂണ്‍, അമൃത് കാല്‍). 50,000 രൂപയും ബഹുമതിപത്രവും വത്സന്‍ കൂര്‍മ കൊല്ലേരി രൂപകല്പന ചെയ്ത മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.
25,000 രൂപയും ബഹുമതിപത്രവും അടങ്ങുന്ന ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ്: എസ്. അമ്മു (ഗ്രാഫിക് പ്രിന്റ്), ഹെല്‍ന ജോസഫ് (ന്യൂ മീഡിയ), മിബിന്‍ (ചിത്രം), മുഹമ്മദ് യാസിര്‍ (ചിത്രം), വി.ജെ. റോബര്‍ട്ട് (ശില്പം), ഡി. മനോജ് (ഫോട്ടോഗ്രഫി), കെ.ബി. മധുസൂദനന്‍ (കാര്‍ട്ടൂണ്‍), കെ.എം. ശിവ (കാര്‍ട്ടൂണ്‍).
മികച്ച ഭൂഭാഗ/ഛായാചിത്ര വിഭാഗത്തിനുള്ള വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ മെഡലിന് എം.എച്ച്. സഹറാബിയും മികച്ച ഭൂഭാഗ വിഭാഗത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ മെഡലിന് കെ.എന്‍. വിനോദ് കുമാറും അര്‍ഹരായി.
കലാ വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രത്യേക പുരസ്‌കാരം നേടിയവര്‍: അഭിജിത്ത് ഉദയന്‍ (ചിത്രം, മാവേലിക്കര, രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്), അഞ്ചലോ ലോയ് (ശില്പം, തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), പി.എസ്. ഹെലന്‍ (ന്യൂ മീഡിയ, തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), കാവ്യ എസ്. നാഥ് (ചിത്രം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), ഇ.വി.എസ്. കിരണ്‍ (ശില്പം, തൃശ്ശൂര്‍, ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്).
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായവര്‍: പി.എ. അബ്ദുള്ള (ഇന്‍സ്റ്റലേഷന്‍), അനില്‍കുമാര്‍ ദയാനന്ദ് (ന്യൂ മീഡിയ), പ്രവീണ്‍ പ്രസന്നന്‍ (ന്യൂ മീഡിയ), എ. സുധീഷ് (സുധീഷ് കോട്ടേമ്പ്രം) (ന്യൂ മീഡിയ). രാജന്‍ എം. കൃഷ്ണന്‍ അവാര്‍ഡിന് ടി.സി. വിവേകും അര്‍ഹനായി.
പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സമര്‍പ്പിച്ച കലാ സൃഷ്ടികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ ഉള്‍പ്പെടുത്തിയുള്ള ഒരു മാസം നീളുന്ന വാര്‍ഷിക കലാപ്രദര്‍ശനം 29-ന് തുടങ്ങും.
Content Highlights: Kerala Lalitha Academy awards2022, Kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..