ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് സമര്‍പ്പിച്ചു


ജീവിതയാത്രയിലെ ഗുരുനാഥന്മാരെയും അഭ്യുദയകാംക്ഷികളെയും അന്തരിച്ച ഭര്‍ത്താവ് സി.പി. മേനോനെയും മക്കളെയുമെല്ലാം പരാമര്‍ശിച്ചായിരുന്നു ടീച്ചറുടെ മറുപടി പ്രസംഗം.

ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നൽകുന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാർ, അക്കാദമി മലയാളം ഉപദേശക സമിതി കൺവീനർ പ്രഭാ വർമ എന്നിവർക്കൊപ്പം ഡോ. എം. ലീലാവതി വേദിയിൽ

ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നല്‍കുന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാര്‍, അക്കാദമി മലയാളം ഉപദേശക സമിതി കണ്‍വീനര്‍ പ്രഭാ വര്‍മ എന്നിവര്‍ക്കൊപ്പം ഡോ. എം. ലീലാവതി വേദിയില്‍

കൊച്ചി: പ്രിയമുള്ള സ്മരണകള്‍ നിറഞ്ഞുനിന്ന വേദിയില്‍ ഡോ. എം. ലീലാവതി കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി. സാഹിത്യ നായകര്‍ ഉള്‍െപ്പടെ നിരവധി പേര്‍ ഉള്‍പ്പെട്ട നിറഞ്ഞ സദസ്സില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറാണ് ഫെലോഷിപ്പ് സമര്‍പ്പിച്ചത്. മലയാളത്തിലെ പ്രമുഖ വിമര്‍ശകയും എഴുത്തുകാരിയുമായ ലീലാവതി എല്ലാ മേഖലയിലും ആത്മാര്‍ഥത പുലര്‍ത്തിയെന്നും അത്തരം വ്യക്തികള്‍ അപൂര്‍വമാണെന്നും ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു.



ജീവിതയാത്രയിലെ ഗുരുനാഥന്മാരെയും അഭ്യുദയകാംക്ഷികളെയും അന്തരിച്ച ഭര്‍ത്താവ് സി.പി. മേനോനെയും മക്കളെയുമെല്ലാം പരാമര്‍ശിച്ചായിരുന്നു ടീച്ചറുടെ മറുപടി പ്രസംഗം.

''ഈ അവസരത്തില്‍ 1965-ല്‍ ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച സന്ദര്‍ഭം ഓര്‍മ വരുന്നു. എന്റെ സാഹിത്യ പ്രവര്‍ത്തനത്തെ പലരും സഹായിച്ചു. കവിതയെ സ്‌നേഹിച്ചിരുന്ന അമ്മയായിരുന്നു എന്റെ ആദ്യ ഗുരു. അവര്‍ നോട്ടുബുക്കില്‍ പകര്‍ത്തിവെച്ചിരുന്ന കവിതകളായിരുന്നു സാഹിത്യത്തിലേക്ക് എന്നെ നടത്തിയത്. പിന്നെയും നിരവധി ഗുരുക്കന്മാര്‍ വന്നു.

'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ എഴുതാന്‍ എന്‍.വി. കൃഷ്ണവാരിയര്‍ വേണ്ടത്ര ഇടം നല്‍കി. എന്റെ സാഹിത്യം വളര്‍ന്നത് എല്ലാ അര്‍ത്ഥത്തിലും 'മാതൃഭൂമി'യുടെ മണ്ണിലാണ്- ലീലാവതി പറഞ്ഞു.

Content Highlights: Dr. M.Leelavathy, Kendra Sahithya Academy Fellowship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented