രാഷ്ട്രീയത്തിലും മാനേജ്മെന്റ് വൈഭവം വേണം -ശശി തരൂര്‍


ഏതു ജോലിയിലും മാനേജ്മെന്റ് വൈദഗ്ധ്യം വേണം. രാഷ്ട്രീയത്തിലും ഇത് അനിവാര്യമാണ്. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതുണ്ട്.

പ്രൊഫ. കരിമ്പുഴ രാമൻ(ഇടത്തുനിന്ന് രണ്ടാമത്) എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വിജയഗാഥ' എന്ന പുസ്തകം ശശി തരൂർ എം.പി. പ്രകാശനം ചെയ്യുന്നു. മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ എന്നിവർ സമീപം

പ്രൊഫ. കരിമ്പുഴ രാമന്‍(ഇടത്തുനിന്ന് രണ്ടാമത്) എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വിജയഗാഥ' എന്ന പുസ്തകം ശശി തരൂര്‍ എം.പി. പ്രകാശനം ചെയ്യുന്നു. മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മാതൃഭൂമി യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: മാനേജ്മെന്റ് വൈഭവമില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കും പരാജയം ഉറപ്പാണെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. മാനേജ്മെന്റ് വിദഗ്ധനും പരിശീലകനുമായ പ്രൊഫ. കരിമ്പുഴ രാമന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വിജയഗാഥ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു ജോലിയിലും മാനേജ്മെന്റ് വൈദഗ്ധ്യം വേണം. രാഷ്ട്രീയത്തിലും ഇത് അനിവാര്യമാണ്. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതുണ്ട്. മാനേജ്മെന്റ് കഴിവില്ലെങ്കില്‍ നേതാക്കള്‍ക്ക് ജനങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ കഴിയില്ല. അതറിയില്ലെങ്കില്‍ പരാജയം ഉറപ്പാണ്. രാഷ്ട്രീയത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കുറച്ചുകൂടി മാനേജ്മെന്റ് കഴിവ് ആ നേതാവിനുണ്ടായിരുന്നെങ്കില്‍ എന്നു പലപ്പോഴും വിലയിരുത്തപ്പെടാറുണ്ട്. പൊതുവേ മാനേജ്മെന്റ് പുസ്തകങ്ങള്‍ വിരസതയുള്ളവയാണ്. ഇതില്‍നിന്നു വ്യത്യസ്തമായൊരു രചനാശൈലി 'വിജയഗാഥ'യില്‍ കാണാം. കഥകള്‍ പറഞ്ഞുകൊണ്ടാണ് കരിമ്പുഴ രാമന്‍ തന്റെ പുസ്തകത്തില്‍ മാനേജ്മെന്റ് രഹസ്യങ്ങള്‍ വിശദീകരിക്കുന്നത്. ഇത് വ്യത്യസ്ത അനുഭവമാണ് -ശശി തരൂര്‍ പറഞ്ഞു.

മാനേജ്മെന്റ് വിദഗ്ധര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുസ്തകത്തിലുള്ളത്. മാനേജ്മെന്റ് മേഖലയിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്താണ് കരിമ്പുഴ രാമന്‍ വായനക്കാര്‍ക്കായി പങ്കുവെക്കുന്നത്.

വളരുന്ന മാനേജര്‍മാര്‍ക്കൊരു കൈപ്പുസ്തകമാണ് 'വിജയഗാഥ'യെന്ന് മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. പോലീസും മാനേജ്മെന്റും തമ്മില്‍ കാര്യമായ ബന്ധമില്ല. എന്നാല്‍, പോലീസ് ഭരണത്തിലും മാനേജ്മെന്റ് കഴിവു വേണമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ഭരണത്തിലും മാനേജ്മെന്റ് അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. നല്ലൊരു ഉദ്യോഗസ്ഥന് പ്രതിസന്ധികള്‍ തരണംചെയ്യാനുള്ള മാനേജ്മെന്റ് കഴിവ് വേണം. ജനങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണം -അദ്ദേഹം പറഞ്ഞു.

ഗ്രന്ഥകര്‍ത്താവ് കരിമ്പുഴ രാമന്‍, മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍കൂടിയായ കരിമ്പുഴ രാമന്‍, വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ വിസിറ്റിങ് പ്രൊഫസറാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Karimbuzha Raman New Book Release Shashi Tharoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented