Kamala Bhasin | Photo: Mathrubhumi
ന്യൂഡല്‍ഹി: എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്(75) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കമലയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാര്‍ത്ത പങ്കുവെച്ചത്.
1946 ഏപ്രില്‍ 24നാണ് കമലയുടെ ജനനം. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. 'ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2002-ലാണ് ഫെമിനിസ്ററ് നെറ്റ്വര്ക്കായ സംഗത് കമല സ്ഥാപിക്കുന്നത്.
കമല ഭാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'സ്ത്രീശാക്തീകരണത്തിന്റെ ശബ്ദം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നായിക, മരണമില്ലാത്ത കവി, പ്രചോദനമേകുന്ന കമല ഭാസിന് വിട' തരൂര്‍ കുറിച്ചു.
കമലയുടെ രചനകള്‍ മുപ്പതോളം ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..