
പൊന്നാനി എ.വി. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു
പൊന്നാനി: നിസ്സഹായനായ മനുഷ്യന് അതിജീവിക്കാന്‍ സൃഷ്ടിച്ച ഇടങ്ങളാണ് ഭാഷയും കലയും മതവുമൊക്കെയെന്ന് കവി കല്‍പ്പറ്റ നാരായണന് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി പൊന്നാനി എ.വി. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയും കലയും മതവുമെല്ലാം മനുഷ്യന് നിരവധി ഐഡന്റിറ്റികള്‍ നല്കുന്നു. ഇതെല്ലാം ചേര്‍ന്നാണ് മനുഷ്യന് അതിജീവിക്കുന്നത്. ശരീരം മാത്രം പോരാ അതിജീവിക്കാന്‍. അതുകൊണ്ട് നിരവധി ഇടങ്ങളുള്ള ഇടങ്ങളെ നാള്‍തോറും വര്‍ധിപ്പിക്കുകയാണ് മനുഷ്യന്.
വിര്‍ച്വല്‍ സ്പേസ് കൂടി വന്നതോടെ മനുഷ്യന്റെ ഇടം കൂടുതല്‍ വലുതായി. അപ്പോഴാണ് ചില താത്പര്യങ്ങള്‍ ഈ ലോകത്തെ ചെറുതാക്കുന്നത്. നമ്മള് ഗാന്ധിയിലേക്ക് തിരിയണം. സമാധാനപരമായ പ്രതിഷേധങ്ങളേ വിജയിക്കുകയുള്ളൂ. രാജ്യത്തെ മതേതര ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
യന്ത്രവത്കൃതലോകത്ത് നമുക്ക് സ്ഥാനമില്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ഗാത്മകതകൊണ്ട് പിടിച്ചുനില്‍ക്കാനും അതിജീവിക്കാനുമാകും -അദ്ദേഹം പറഞ്ഞു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുമായി സഹകരിച്ച് പൊന്നാനി എ.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പരിപാടി നടത്തിയത്. അതിജീവിക്കുന്ന വാക്കുകള്‍ എന്നതായിരുന്നു പ്രഭാഷണവിഷയം.
പൊന്നാനി നഗരസഭാധ്യക്ഷന്‍ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. കല്‍പ്പറ്റ നാരായണന് ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി.എം. വാരിയര്‍ ഉപഹാരംനല്കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.വി. രാമകൃഷ്ണന് സംസാരിച്ചു.
Content Highlights: Kalpetta Narayanan speech at Ponnani MBIFL
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..