
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ഗവേഷകക്കൂട്ടായ്മയായ ഡയലക്ടിക് റിസര്‍ച്ച് ഫോറം 'എംഗല്‍സ് @ 200' എന്ന പേരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എംഗല്സിയന് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സാമൂഹ്യ-ചരിത്ര ചിന്തകനെന്ന നിലയില്‍ എംഗല്‍സിന്റെ പ്രസക്തി കൂടി അടയാളപ്പെടുത്തേണ്ടതുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പരിപാടി.
ഏംഗല്‍സിന്റെ ഇരുന്നൂറാം ജന്മവാര്ഷിക ദിനമായ നവം.28 വൈകീട്ട് 7.30 ന് മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഡോ.വിജയ് പ്രഷാദ് പരിപാടി ഉദ്ഘാടനം ചെയ്ത് ആമുഖ ഭാഷണം നടത്തും. Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും Left Word Books ന്റെ ചീഫ് എഡിറ്ററുമായ വിജയ് പ്രഷാദ് ചരിത്രകാരനും മാര്‍ക്സിസ്റ്റ് ചിന്തകനുമാണ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എംഗല്സിയന് വിചാരലോകത്തിലെ വിവിധ പരികല്പനകളെയും പ്രമേയങ്ങളെയും മുന്‍നിര്‍ത്തി ആര്.രാംകുമാര്‍, കെ.എന്‍.ഗണേശ്, പി.രാജീവ്, സുനില്‍ പി.ഇളയിടം, കെ.എം.അനില്‍, പ്രതിഭാ ഗണേശന് തുടങ്ങിയവര്‍ സംസാരിക്കും.
Content Highlights: Kalady sree sankaracharya university dialectic research forum online course Friedrich Engels
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..