ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസം എൻ.പി. ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്തപ്പോൾ
ദുബായ്: ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസം പരിപാടിയില്‍ പ്രക്ഷേപണംചെയ്ത കഥകള്‍ അതേപേരില്‍ പുസ്തകമായിറങ്ങി. എന്‍.പി. ഹാഫിസ് മുഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു.
എം.സി.എ. നാസര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ബന്ന ചേന്ദമംഗല്ലൂര്‍ നേരത്തെ ശബ്ദംനല്‍കി അവതരിപ്പിച്ച മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടേതടക്കമുള്ള ചെറുകഥകള്‍ ഉള്‍പ്പെടുത്തിയാണ് കഥാശ്വാസം പ്രസിദ്ധീകരിച്ചത്.
പുസ്തകത്തില്‍ അടങ്ങിയിട്ടുള്ള തന്റെ 'അച്ചിച്ചന്‍ മണം 'എന്ന കഥയുടെ ശബ്ദാവിഷ്‌കാരം കാഴ്ചപരിമിതിയുള്ള ആസ്വാദക ഇന്ദുലേഖയെ കഥാകൃത്ത് ശ്രീകണ്ഠന്‍ കരിക്കകം കേള്‍പ്പിച്ചു. 68 കഥകളാണ് കഥാശ്വാസം രണ്ട് വോള്യങ്ങളിലുള്ളത്.
Content Highlights: Kadhaswasam Banna Chennamangalloor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..