'ക' ഫെസ്റ്റിവല്‍; മാതൃഭൂമി അക്ഷരോത്സവം നാലാം എഡിഷന്‍ ഫെബ്രുവരിയില്‍ 


എം.പി. സുരേന്ദ്രന്‍

നൊബേല്‍ ജേതാവ് ഗുര്‍ണയും ബുക്കര്‍ ജേതാവ് ഷെഹാന്‍ കരുണതിലകെയും എത്തുന്നു.

മാതൃഭൂമി അക്ഷരോത്സവം

തിരുവനന്തപുരം: ലോകജീവിതത്തിന്റെ ചരിത്രവും സംസ്‌കാരവും നിറഞ്ഞ വഴിയിലൂടെ പുത്തന്‍ ആശയങ്ങളുടെ സംവാദവേദിയാകുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് വീണ്ടും മാതൃഭൂമി വേദിയൊരുക്കുന്നു. പ്രളയവും മഹാമാരിയും മറികടന്ന് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വീണ്ടും എത്തുകയാണ്‌.

2023 ഫെബ്രുവരി 2, 3, 4, 5 തീയതികളിലായി സംഘടിപ്പിക്കുന്ന എം.ബി.ഐ.എഫ്.എല്‍. 2023 (MBIFL23) നാലാം എഡിഷനില്‍ കേരളം കാത്തിരിക്കുന്ന നൊബേല്‍ സമ്മാനജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണയും ബുക്കര്‍ സമ്മാനജേതാവ് ഷെഹാന്‍ കരുണതിലകെയും പങ്കെടുക്കും.



അബ്ദുള്‍ റസാഖ് ഗുര്‍ണ, ഷെഹാന്‍ കരുണതിലകെ

പ്രതീക്ഷയുടെ സന്ദേശമാണ് ഇത്തവണ 'ക' ഫെസ്റ്റിവലിന്റെ മുഖവാക്യം. 'ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്ന മഹാവാക്യത്തില്‍ ഊന്നിയ സംവാദങ്ങള്‍ ഈ അക്ഷരോത്സവത്തിന്റെ പ്രത്യേകതയാവും.

ഏകഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, സാമൂഹികവിചാരങ്ങള്‍, ഓര്‍മകള്‍, സാഹിത്യസഞ്ചാരങ്ങള്‍ എന്നിവ ഈ സാഹിത്യോത്സവത്തിന്റെ മുദ്രയാകും. നൃത്ത, സംഗീത വിരുന്നുകളും പുസ്തകോത്സവവും ഓപ്പണ്‍ഫോറവും വിവിധ കൂട്ടായ്മകളും കോഫീഹൗസുകളും വിനോദവേദികളുമൊക്കെ അക്ഷരോത്സവത്തിന്റെ ഭാഗമായുണ്ടാകും.

2018-ല്‍ മാതൃഭൂമി തുടക്കംകുറിച്ച ഈ അക്ഷരോത്സവം ലോകസമൂഹം നെഞ്ചോടുചേര്‍ത്തുവെച്ചിരുന്നു. മൂന്ന് എഡിഷനുകള്‍ക്കു ശേഷം പ്രളയത്തിന്റെയും മഹാമാരിയുടെയും വരവില്‍ അക്ഷരോത്സവം നടത്താനാവാതെവന്നു.

ലോകം ഒരുഗ്രാമമായി ചുരുങ്ങുന്ന എം.ബി.ഐ.എഫ്.എല്‍. കേരളം ഏറ്റെടുത്ത സംവാദഭൂമികയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക-സാമൂഹിക ചലനങ്ങളുടെ പൊതുവേദിയായി മാറിയ അക്ഷരോത്സവം ഇത്തവണ 'മാതൃഭൂമി'യുടെ ശതാബ്ദിനാളുകളിലാണ് അരങ്ങേറുന്നത്.

Content Highlights: MBIFL 4th Edition, Ka Festival, Mathrubhumi, Abdul Khasak Gurnah, Shehan Karunathilaka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented