കെ. ജയകുമാർ
കോട്ടയം: സംഗീതജ്ഞൻ ആലപ്പി രങ്കനാഥിന്റെ പേരിലുള്ള ആലപ്പി രങ്കനാഥൻ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പ്രഥമ ‘സ്വാമിസംഗീത’ പുരസ്കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ കെ. ജയകുമാറിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ആലപ്പി രങ്കനാഥിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജനുവരി 15-ന് ചങ്ങനാശ്ശേരി പെരുന്ന ഗൗരിമഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഗീതസംവിധായകൻ, ചലച്ചിത്രകാരൻ, ഗാന-നാടക രചയിതാവ്, നൃത്തസംവിധായകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെ അദ്ദേഹം പ്രവർത്തിച്ചു.
‘ഗുരുരത്ന പഞ്ചകം’ രചിച്ചു. ഭാരതീയ പൈതൃകത്തിനു മഹത്തായ സംഭാവനകൾ നൽകിയവരെ പ്രകീർത്തിച്ച് രചിച്ച 72 കീർത്തനങ്ങൾ കർണാടക സംഗീതത്തിലെ ‘കനകാംഗി മുതൽ രസികപ്രിയ’ വരെയുള്ള 72 മേളകർത്താ രാഗങ്ങളിൽ ചിട്ടപ്പെടുത്തി സംഗീതവിദ്യാർഥികൾക്കായി സമർപ്പിച്ചു. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ജയപ്രമോദ് രങ്കനാഥ്, വല്ലഭദേശം ഇന്ദ്രജിത്ത്, രഘു ശ്രീധർ, അഡ്വ. പി.എസ്. ശ്രീധരൻ, വയലാ വിനയചന്ദ്രൻ, കെ.കെ. ഹരി എന്നിവർ പങ്കെടുത്തു.
Content Highlights: k jayakumar, lyricist, former chief secretary of kerala, swami sangeetha award, kottayam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..