Photo | facebook
രാജസ്ഥാനിലെ പ്രശസ്തമായ ജയ്പുര്‍ സാഹിത്യോത്സവത്തിന് ഒരുക്കങ്ങളായി. ഈ മാസം 19 മുതല്‍ 23 വരെ ക്ലാര്‍ക്ക്സ് അമീര്‍ ഹോട്ടലിലാണ് 16-ാമത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍.
നൊബേല്‍ പുരസ്കാരജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ, അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാരജേത്രി ഗീതാഞ്ജലി ശ്രീ, ചരിത്രകാരനും നോവലിസ്റ്റുമായ കാറ്റി ഹിക്ക്മാന്‍, അമേരിക്കന്‍-കനേഡിയന്‍ എഴുത്തുകാരനായ റുത്ത് ഒസേകി തുടങ്ങിയവരുടെ സാന്നിധ്യം ഇക്കുറിയുണ്ടാകും.
നാനൂറിലേറെ എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുവെന്ന സവിശേഷതയും മേളയ്ക്കുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളെയും യുവജനങ്ങളെയും പുസ്തകങ്ങളുടെ ലോകത്തെത്തിക്കുക എന്നതാണ് മേളയുടെ മറ്റൊരു പ്രധാനലക്ഷ്യം.
Content Highlights: Jaipur Literature Festival 2023, January Rajasthan, India
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..