സിവിക് ചന്ദ്രൻ, പി.എസ് മനോജിന്റെ വിവർത്തനത്തിൽ സിവിക് തിരുത്തിയ ഒരു ഭാഗം
ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം മാത്രമല്ല സിവിക് ചന്ദ്രനെതിരായ കുറ്റമെന്നും വിവര്‍ത്തനം എന്ന സങ്കീര്‍ണമായ ഒരു മനുഷ്യന്റെ അധ്വാനത്തെ കൊള്ളില്ലെന്ന് പറഞ്ഞ് പാടേ തള്ളിക്കളയുകയും പിന്നീട് അതേ വിവര്‍ത്തനം തലക്കെട്ട് മാറ്റി പ്രമുഖ ആഴ്ചപ്പതിപ്പില്‍ സിവിക് ചന്ദ്രന് എന്ന പേരില്‍ അച്ചടിച്ചുവരികയും ചെയ്തതിനെക്കുറിച്ച് ഇന്ദു മേനോന് എഴുതുന്നു:
സി.വി. കുട്ടന് അഥവാ സിവിക് ചന്ദ്രന് എന്ന വ്യക്തി എനിക്ക് പിതൃതുല്യനായിരുന്നു. പലപ്പോഴും അദ്ദേഹത്തെ ഒരു അവധൂത യോഗിയോളം നിഷകളങ്കനായും കടുത്ത നിലപാടുള്ളവനായും ഉറച്ചു വിശ്വസിച്ചു. എന്നാല്‍, അടുത്തിടെ ദളിത് പെണ്‍കുട്ടികള്‍ തെളിവുകളടക്കം ദളിത് സ്നേഹിയും സന്യാസിയുമായ സിവിക്കിന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി. ലൈംഗിക പേര്വേര്ഷന് ബാധിച്ച് ഏത് സ്ത്രീയേയും മാംസത്തിന്റെ തുളയായി മാത്രം കാണുന്ന കടുത്ത ലൈംഗികാസക്തിയ്ക്ക് അടിമയായിരുന്നു അദ്ദേഹം. ഒരു കാമക്കടല്ക്കിഴവനു മാത്രം സാധ്യമാകുന്ന തന്ത്രകുതന്ത്രാദികളിലൂടെ സിവിക് പല സ്ത്രീകളെയും ലക്ഷ്യമിട്ടു. പട്ടിക സമുദായത്തില്‍നിന്നു വരുന്ന ഇരകളെ കൂടുതല്‍ എന്തുകൊണ്ട് എന്ന അടുത്ത 'ഗ്ലാസ്മേറ്ററ്റ്' സുഹൃത്തിന്റെ കൗതുകത്തില്‍ ''അവറ്റകളെ പറ്റിക്കാന്‍ എളുപ്പമാണ്.'' എന്ന കമന്റോടെ അശ്ലീലച്ചിരി ചിരിച്ചുവദ്ദേഹം. ''പൈസയുമില്ല ആളുമില്ല. പിന്നെ എന്നെ വെറുപ്പിച്ചാല്‍ നഷ്ടപ്പെടാനവര്ക്ക് ഏറെയുണ്ട്.''
എന്റെ സുഹൃത്ത് അത് പറയുമ്പോള്‍ ലൈംഗികാസക്തി എന്നതിന്റെയും അപ്പുറത്ത് അത്യധികം ദുര്‍ബലരായ വിഭാഗത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന് കാട്ടി, ആ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സ്ത്രീകളുടെ ഗതികേടിനെയും പഠിക്കാനും എഴുതാനും പ്രസംഗിക്കാനുമൊക്കെയുള്ള അടിസ്ഥാന ആശകളെയും ഉപയോഗിച്ച് ക്രൂരവും നിന്ദ്യവുമായ തന്ത്രങ്ങളിലെ, അയാളുടെ ചെന്നായത്തം ചോര പുരണ്ട് വെളിപ്പെട്ടു.
എനിക്ക് ഉള്‍ക്കിടിലമുണ്ടായി.
''എന്തിന് ഉള്‍ക്കിടിലം? 20 വര്‍ഷം മുമ്പേ ഇയാള്‍ ഇങ്ങനെയാണ്.'' കെ.വി. ഹരിഹരന് അത് പറഞ്ഞപ്പോള്‍ ഞാന്‍ കൗതുകപ്പെട്ടു.
''എഴുത്തും വായനയും അമ്പേ കമ്മിയാണ്. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള (പത്താംക്ലാസ്സും ഗുസ്തിയുമായിട്ടും സാമൂഹ്യപരിഷ്കര്‍ത്താവും നിലപാടിന്റെ അപ്പോസ്തലനുമായവന് എന്ന പിന്തുണ ഭാഷ്യം) കേവല വിടന്. പെണ്ണുങ്ങളെ മാത്രമല്ല, മനുഷ്യരുടെ വാക്കുകളെയും മോഷ്ടിച്ചാണു കേരളത്തിന്റെ സാഹിത്യമണ്ഡലത്തില്‍ എന്തെങ്കിലും ആയത്.''
''അയാക്ക് സ്വന്തമായി വലുങ്ങനെ എഴുതാനൊന്നും അറിയില്ല. കോപ്പിയടിയാണ് പ്രധാനം. വെറും കള്ളന്.'' മറ്റൊരാള്‍ തെളിവടക്കം കുറേ നീട്ടി.
''ദളിത് സമുദായങ്ങളെ വിറ്റും ഊറ്റിയും ജീവിക്കുന്നവന്.''
സത്യമായിരുന്നു. ദളിത് സ്ത്രീകളെ കാമഭ്രാന്തിന് ഉപയോഗിക്കയും അവരെഴുതുന്നത് മോഷ്ടിക്കുകയും ചെയ്യുന്ന ഒരാള്‍.
പലപ്പോഴും ഈ മോഷണം ആരും കണ്ടില്ല. കണ്ടവര്‍ കാമുകനെക്കുറിച്ച് മിണ്ടിയുമില്ല.
''ഉമ്മ വെച്ചു ഞാന്‍ നിന്നെ മയിരാക്കും... മയില്പ്പീലിയാക്കും'' എന്ന ലൈനിലെ ഉണ്ണാക്കന് കവിതകള്‍ സ്വയമെഴുതിയോ ആരെങ്കിലുമെഴുതിയത് കട്ടെടുത്തോ? അറിയില്ല. മറ്റു ചവറുകവിതകളുടെ വരികള്‍ ഓര്‍മ്മയില്ല.
സി. വി. കുട്ടന് എന്ന പത്താം ക്ലാസ്സുകാരന്, ജീവിതത്തിലോ കര്മ്മമണ്ഡലത്തിലോ ഒരു നൈതികതയും പുലര്‍ത്തിയിട്ടില്ലാത്ത ഒരുവന്- നക്സലൈറ്റ് ആണെന്ന് കേട്ടു. അറിവുള്ളവര്‍ പറഞ്ഞുതരണം- (എന്റെ നാട്ടില്‍ ഭാര്യയുടെ ആങ്ങളയെ കുത്തിയ കുട്ടന്മാഷ് ഓടി രക്ഷപ്പെട്ടു. ഓടുമ്പോള്‍ ഒരു സംഘം കൂട്ടയോട്ടം നടത്തുന്നതു കണ്ടു. അങ്ങേരും സംഘത്തിനൊപ്പം ഓടി. ഒടുക്കം സംഘാംഗങ്ങളെ ബ്രിട്ടീഷ് പട്ടാളം കീഴടക്കി ജയിലിലിട്ടു. അവര്‍ക്കൊപ്പം കുട്ടനേയും ജയിലിലിട്ടു. അങ്ങനെ 47-നു സ്വാതന്ത്ര്യം കിട്ടി. അന്നു ജയിലിലായ മഹാന്മാരൊക്കെ സ്വാതന്ത്ര്യസമരത്തിലെ ഇടപെടലുകളാല്‍ സേനാനികളായി മാറി. അളിയനെ കത്തി കുത്തിയോടിയ കുട്ടന്മാഷും സേനാനിയായി. ഈ കഥയാണ് സിവിക്കിന്റെ നക്സലൈറ്റ് ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്. തെറ്റാവാം അറിവുള്ളവര്‍ തിരുത്തണം).
സിവിക് ചന്ദ്രന് എഴുത്തുകാരനല്ല. ഇന്നോളം എഴുതിയതില്‍ ബഹുഭൂരിപക്ഷവും മോഷ്ടിച്ചതാണ്.
മോഷണകഥ- 1
പി.എസ്. മനോജ് എന്നൊരാള്‍ 'കെന്‍ സാരോ വിവ'യെക്കുറിച്ചുള്ള പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റി. 'എന്റെ കഥ' എന്നായിരുന്നു അതിന്റെ പേര്. ഈ വിവര്‍ത്തനത്തില്‍ അല്‍പ്പം എഡിറ്റിങ്ങ് ആവശ്യമുണ്ടെന്നും നിലവാരമില്ലാത്തതാണിതെന്നു സി.വി. കുട്ടന് അറിയിച്ചത് മനോജ് വിശ്വസിച്ചു. കയ്യെഴുത്തുപ്രതി സി. വി. കുട്ടനെ ഏല്‍പ്പിച്ചു.
'എന്നാല്‍ ഈ പരിഭാഷ അമ്പേ മോശമാണ്. നന്നാക്കിയെടുക്കാനാവില്ലെ'ന്നു അടുത്ത ദിവസം മനോജിനെ ഇയാള്‍ അറിയിച്ചുവെത്രെ. പാവം മനോജ് അത് വിശ്വസിച്ചു.
എന്നാല്‍, അടുത്തയാഴ്ചയിലെ മാധ്യമം ആഴ്ചപ്പതിപ്പു കണ്ട് മനോജ് ഞെട്ടിപ്പോയി. താന്‍ കൊടുത്ത വിവര്‍ത്തനം അടിച്ചുമാറ്റി സ്വന്തം പേരില്‍ സി.വികുട്ടന് സിവിക് ചന്ദ്രനെന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പേര് മാറ്റിയിട്ടുണ്ട്.
'ചരിത്രം നമ്മുടെ ഭാഗത്താണ് ദൈവവും.'
മനോജ് ഹതാശനായി. പരാതിപ്പെട്ടു. എന്നാല്‍, കയ്യെഴുത്തില്ലാതെ എങ്ങനെ തെളിയിക്കും? മൂന്ന് ഭാഗങ്ങളായി വന്ന ആ ആര്‍ട്ടിക്കിള്‍ ആദ്യഭാഗം സിവിക് ചന്ദ്രന്റെ പേരില്‍ വന്നു കഴിയുകയും ചെയ്തു.
മാധ്യമം എഡിറ്റോറിയല്‍ ധര്‍മ്മസങ്കടത്തിലായി. അവര്‍ പക്ഷെ പ്രസിദ്ധീകരണം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. അത്രയും മനോഹരമായ ഒരു വിവര്‍ത്തനം ഒരു കാരണവശാലും നിര്‍ത്തരുതെന്നു വായനാലോകം നിരന്തരം അപേക്ഷിക്കുകയും ചെയ്തു.
അങ്ങനെ രണ്ടാം ഭാഗം ആരുടെയും പേരില്ലാതെ പ്രസിദ്ധീകരിച്ചു. അതിനിടെ കയ്യെഴുത്ത് പരിശോധിച്ച മാധ്യമം അന്വേഷണക്കമ്മീഷനു ഒരു കാര്യം ബോധ്യപ്പെട്ടു.
'എന്റെ കഥ' എന്നു തന്നെയാണ് കയ്യെഴുത്തില്‍ കൊടുത്തിരിക്കുന്നത്. 'ചരിത്രം നമ്മുടെ ഭാഗത്താണ് ദൈവവും' എന്ന പേര് എഴുതുമ്പോള്‍ എന്റെ കഥ വെട്ടിക്കളഞ്ഞതാണ്. അടിയില്‍ പി.എസ് മനോജിന്റെ പേര്, ഒപ്പ്. എല്ലാം വെട്ടി വിവര്ത്തകന് സിവിക് ചന്ദ്രന് എന്ന് എഴുതി വെച്ചിരിക്കുന്നു.
മൂന്നാം ഭാഗം പി.എസ്. മനോജിന്റെ പേരോടുകൂടി വരുകയും ആ പതിപ്പില്‍ തന്നെ സിവിക് ചന്ദ്രന്റെ മാപ്പും കോപ്പും ഖേദപ്രകടനവും കൊടുക്കുകയും ചെയ്തു. മനോജ് സ്വന്തം കൈപ്പടയില്‍ എഴുതിയത് മാധ്യമം ആഴ്ചപ്പതിപ്പിന് കൊടുക്കുകയാണ് ഇയാള്‍ ചെയ്തത്. അറ്റ്ലീസ്റ്റ് സ്വന്തം കയ്യില്‍ ആ ഭൂതകാലക്കുളിരൊന്നു മാറ്റിയെഴുതിയിരുന്നെങ്കില്‍ അത്രയും മിനിമം മര്യാദ പ്രതീക്ഷിക്കാമായിരുന്നു.
മുമ്പ് നാം കണ്ട കവിതാ മോഷണങ്ങളില്‍ പലതും ചെയ്ത വ്യക്തികള്‍ ചതിക്കപ്പെട്ടവരാണ്. അടുത്തുകൂടിയ നീചന്മാര് വിശ്വസിപ്പിച്ച് അവരെ കുഴിയില്‍ ചാടിച്ചതാണ്. അതുപോലല്ലിത്.
കള്ളവും വഞ്ചനയും മാത്രം കൈമുതലുള്ള കാമഭ്രാന്തനായ ഒരുവനുവേണ്ടി അതേ ജനുസ്സിലുള്ള പലരും വക്കാലത്തുമായി വരും. ജോക്കുട്ടന് ബൈക്കുട്ടന് മൂതേവിക്കൂട്ടി, കാനാ വളി, വളിയോടി ശവം, മലാഞ്ജനം അങ്ങനെയുള്ള അസംഖ്യം അജീര്ണ്ണവിസര്ജ്ജ്യങ്ങളാണ് ഇത്തരം സംഗതികളുമായി വരുന്നത്. അവര്‍ക്ക് നമോവാകം. സിവിക് ചന്ദ്രന്റെ സാഹിത്യമോഷണം ഒന്ന് ഇവിടെ ഇടുന്നു. അടുത്ത വക്കാലത്ത് കാണുമ്പോള്‍ അടുത്ത മോഷണമോ വഞ്ചനകഥയോ പോക്സോയോ അട്രോസിറ്റിയോ എനിക്ക് ഇയാളുടെ ഫയലില്‍ ആദ്യം കിട്ടുന്ന തെളിവെന്തോ അത് ഞാന്‍ പരസ്യപ്പെടുത്തും.
പ്രിയ സിവിക് സപ്പോര്ട്ടുകാരേ, ഓരോ ദിവസവും അയാളെ ന്യായീകരിക്കൂ. പുണ്യാത്മാവും പരമാത്മാവുമാക്കൂ... എന്നെ ഓരോന്നോരോന്നായി എഴുതാന്‍. നാട്ടുകാര്‍ കൂടുതല്‍ കൂടുതല്‍ സിവിക്കിനെ തിരിച്ചറിയാന്‍ നിദാനമാകൂ...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..