Sunjeev Sahota
ലണ്ടന്‍: ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജന് സഞ്ജീവ് സഹോതയുടെ നോവല്‍ 'ചൈന റൂം' 2021-ലെ ബുക്കര്‍ പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയില്‍ ഇടംനേടി. കുടിയേറ്റക്കാരുടെ ജീവിതത്തെ പ്രതിപാദിക്കുന്നതാണ് നോവല്‍.
13 പുസ്തകങ്ങളാണ് പട്ടികയിലുള്ളത്. ഇവയില്‍നിന്ന് അന്തിമഘട്ടത്തിലെത്തിയ ആറു പുസ്തകങ്ങള്‍ സെപ്റ്റംബര്‍ 14-ന് പ്രഖ്യാപിക്കും. നവംബര്‍ മൂന്നിന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാകും വിജയിയെ പ്രഖ്യാപിക്കുക. 51 ലക്ഷം രൂപയാണ് സമ്മാനത്തുക.
2015-ല്‍ സഞ്ജീവിന്റെ 'ഇയര്‍ ഓഫ് ദ റണവേഴ്സ്' എന്ന നോവല്‍ ബുക്കര്‍ പുരസ്കാരത്തിന്റെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2017-ല്‍ യൂറോപ്യന്‍ യൂണിയന്റെ സാഹിത്യപുരസ്കാരം ഈ നോവലിലൂടെ സഞ്ജീവ് കരസ്ഥമാക്കുകയും ചെയ്തു.
40-കാരനായ സഞ്ജീവിന്റെ മുത്തശ്ശിയും മുത്തശ്ശനും 1960-ല്‍ പഞ്ചാബില്‍നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്.
Content Highlights: Indian-Origin Author Sunjeev Sahota Among 13 Contenders for Booker Prize
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..