നാൻസി ക്രാംപ്റ്റൺ ബ്രോഫിയും ഭർത്താവ് ബ്രോഫിയും | Photo: twitter.com/0773H_you
ലോസ് ആഞ്ജലിസ്: 'നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം' എന്ന ലേഖനം എഴുതിയ അമേരിക്കന്‍ നോവലിസ്റ്റ് നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി ഭര്‍ത്താവിനെ കൊന്ന കേസില്‍ കുറ്റക്കാരിയെന്ന് കോടതി. യു.എസിലെ പോര്‍ട്ട്‌ലാന്‍ഡ് കോടതിയാണ് 71കാരി നാന്‍സി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂണ്‍ 13ന് ശിക്ഷ വിധിക്കും.
2018ലാണ് 63കാരനായ പാചകവിദഗ്ധന്‍ ബ്രോഫിയെ നാന്‍സി വെടിവെച്ചുകൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.
കൊലപാതകത്തിനായി നാന്‍സി ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തനായിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമാണ്. സാമ്പത്തിക പ്രശ്‌നങ്ങളും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുകയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാന്‍സി അത് നിഷേധിച്ചു.
കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാന്‍സിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാന്‍സി തോക്കുപിടിച്ച് നില്‍ക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.
എന്നാല്‍, തോക്ക് നോവല്‍ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാന്‍സിയുടെ വാദം. 2018ല്‍ അറസ്റ്റിലായ നാന്‍സി കസ്റ്റഡിയില്‍ തുടരുകയാണ്. റോങ് നെവര്‍ ഫെല്‍റ്റ് റൈറ്റ്, റോങ് ഹസ്ബന്‍ഡ്, റോങ് ലവര്‍ എന്നിവയാണ് നാന്‍സിയുടെ നോവലുകള്‍.
Content Highlights: How to Murder Your Husband writer found guilty of murdering husband
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..