ഈ മാമ്പഴങ്ങള്‍ക്ക് അതിന്റെ മധുരം എങ്ങനെ ലഭിച്ചുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്


അങ്ങനെയാണ് പുസ്തകം എഴുതിയത്. മാമ്പഴം ആസ്വദിച്ചു കഴിക്കുംപോലെ കുട്ടികള്‍ പുസ്തകം വായിക്കുമെന്ന് കരുതുന്നു

സുധാമൂർത്തി

സുധാമൂര്‍ത്തിയുടെ ഏറ്റവും പുതിയ പുസ്തകമായ 'മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു' വിപണിയിലെത്തി. മാമ്പഴം അലങ്കാര ഫലമായിരുന്ന ഒരു ഗ്രാമത്തില്‍ മാങ്ങ മോഷ്ടിച്ചതിന് പിടിയിലാവുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പുസ്തകത്തില്‍ പറയുന്നത്.

''നമ്മുടെ ദേശീയ ഫലമായ മാമ്പഴം എല്ലാവര്‍ക്കും ഇഷ്ടമാണ്. ഓരോ സംസ്ഥാനത്തുള്ള മാമ്പഴങ്ങളും വലുപ്പം കൊണ്ടും രുചികൊണ്ടും വ്യത്യസ്തമാണ്. വേനല്‍ക്കാലത്തുണ്ടാകുന്ന ഈ മാമ്പഴങ്ങള്‍ക്ക് അതിന്റെ മധുരം എങ്ങനെ ലഭിച്ചുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് പുസ്തകം എഴുതിയത്. മാമ്പഴം ആസ്വദിച്ചു കഴിക്കുംപോലെ കുട്ടികള്‍ പുസ്തകം വായിക്കുമെന്ന് കരുതുന്നു.'' സുധാമൂര്‍ത്തി പറഞ്ഞു.

പ്രിയങ്ക പച്ച്പാണ്ഡെ ചിത്രീകരിച്ച പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ 'പഫിന്‍' ചാപ്റ്റര്‍ പുസ്തക പരമ്പരയുടെ ഭാഗമാണ്. 'എങ്ങനെ കടല്‍ ഉപ്പുരസമുള്ളതായി, ഉള്ളിക്ക് അതിന്റെ പാളികള്‍ എങ്ങനെ ലഭിച്ചു, ഭൂമിക്ക് അതിന്റെ ഭംഗി എങ്ങനെ ലഭിച്ചു' എന്നിവയാണ് പരമ്പരയിലെ സുധയുടെ മുന്‍ പുസ്തകങ്ങള്‍.

Content Highlights: how the mango got its magic by sudha murty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented