റുഷ്ദിയുടെ പുസ്തകങ്ങളെക്കുറിച്ച് അറിയില്ല; വധശ്രമം തന്റെമാത്രം തീരുമാനം- അക്രമി


ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള ഖൊമേനി പുറപ്പെടുവിച്ച മതശാസന പ്രേരണയായോ എന്നചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ല.

സൽമാൻ റുഷ്ദി (AFP), ഹാദി മാതറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ (AP)

ന്യൂയോര്‍ക്ക്: സല്‍മാന്‍ റുഷ്ദി രക്ഷപ്പെട്ടന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നിയെന്ന് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച 24കാരന്‍ ഹാദി മാതര്‍.

ഷൗതൗക്വ കൗണ്ടി ജയിലില്‍നിന്ന് 'ന്യൂയോര്‍ക്ക് പോസ്റ്റി'ന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. ഇറാന്റെ റെവലൂഷണറി ഗാര്‍ഡുമായി ബന്ധമില്ലെന്നും റുഷ്ദിയെ ആക്രമിച്ചത് തനിച്ചാണെന്നും ഹാദി മാതര്‍ വ്യക്തമാക്കി.

ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള ഖൊമേനി പുറപ്പെടുവിച്ച മതശാസന പ്രേരണയായോ എന്നചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ല. ഖൊമേനി വലിയ മനുഷ്യനാണ്; അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും കൂടുതലൊന്നും പറയാനാകില്ലെന്നുമാണ് ഹാദി മാതര്‍ പ്രതികരിച്ചത്. 1989ല്‍ 'സാത്താനിക് വേഴ്‌സസ്' എന്ന കൃതി പ്രസിദ്ധീകരിച്ചതിനുപിന്നാലെയാണ് മതനിന്ദയാരോപിച്ച് സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ഖൊമേനി ആഹ്വാനംചെയ്തത്.

റുഷ്ദിയുടെ രചനകളെക്കുറിച്ച് കാര്യമായി അറിയില്ല. എന്നാല്‍, റുഷ്ദിയെ ഇഷ്ടമല്ലെന്നും അദ്ദേഹം തന്റെ വിശ്വാസങ്ങളെയും മതത്തെയും ആക്രമിച്ചുവെന്നും 15 മിനിറ്റുനീണ്ട അഭിമുഖത്തില്‍ ഹാദി മാതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസസ്ഥാപനത്തില്‍ പൊതുപരിപാടിക്കിടെയാണ് ഹാദി മാതര്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്. വേദിയില്‍ കയറി കുത്തിവീഴ്ത്തുകയായിരുന്നു.

Content Highlights: salman rushdie's attacker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented