ഹരിവരാസനം രചനയ്ക്ക് നൂറു വയസ്സ്; പന്തളത്ത് ശതാബ്ദി ആഘോഷം


ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ 2024 ജനുവരിയിലാണ് സമാപിക്കുന്നത്.

പ്രതീകാത്മക ചിത്രം

പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ 'ഹരിവരാസന'ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്പോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഓഗസ്റ്റ് 29നാണ് ഉദ്ഘാടനം. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുവാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.

ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ 2024 ജനുവരിയിലാണ് സമാപിക്കുന്നത്. രാജ്യത്തുടനീളമുള്ള വ്യത്യസ്ത പ്രായ വിഭാഗങ്ങളിലുള്ള കുട്ടികള്‍, യുവതീയുവാക്കള്‍ എന്നിവര്‍ക്കിടയില്‍ കലാ, കായിക, സാംസ്‌കാരിക, ആധ്യാത്മിക വിഷയങ്ങളില്‍ മത്സരങ്ങള്‍, എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍, ആത്മീയ പ്രഭാഷണങ്ങള്‍, ധാര്‍മികക്ലാസുകള്‍, പൊതുസമ്മേളനങ്ങള്‍തുടങ്ങി അയ്യപ്പധര്‍മ പ്രചാരണം ലക്ഷ്യമാക്കിയുള്ള വിവിധപരിപാടികള്‍ സംഘടിപ്പിക്കും.

സമൂഹ ഹരിവരാസന പാരായണയജ്ഞം, 5000 കലാകാരന്മാരെ പങ്കെടുപ്പിച്ച് അയ്യപ്പചരിതം വിഷയമാക്കി നടത്തുന്ന ചിത്രരചന, നര്‍ത്തകരെ പങ്കെടുപ്പിച്ച് ഹരിവരാസനം നൃത്തശില്‍പം, സംഗീതജ്ഞരെ ചേര്‍ത്ത് സംഗീതാര്‍ച്ചന, ആഘോഷങ്ങളുടെ കാലത്ത് രാജ്യത്തുടനീളം തുടര്‍ച്ചയായ രഥയാത്രകള്‍ എന്നിവ നടത്തും.

2024 ജനുവരി 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയും മറ്റ് പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ആഗോള അയ്യപ്പ മഹാസംഗമം നടത്താനും പദ്ധതിയുണ്ട്.

'ഹരിവരാസനം' എന്ന പേരില്‍ പ്രസിദ്ധമായ 'ഹരിഹരാത്മജ അഷ്ടകം' . ഏകദേശം 1955 മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ആലപിച്ചുവരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.

Content Highlights: ‘Harivarasanam’ turns 100 years old sabarimala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


04:34

ആടുതോമയാണ് വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമായത് - കാർത്തി

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented