കിഴക്കൂട്ട് അനിയൻ മാരാർ
പ്രമുഖ കേശസംരക്ഷണ ബ്രാന്‍ഡായ 'ഹരീതകി ഹെര്‍ബല്‍ ഹെയര്‍ കെയര്‍ പ്രോഡക്ടസ്', കലാസാഹിത്യസാമൂഹ്യസാംസ്‌കാരികസംഗീതരംഗത്ത് വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭകളെ ആദരിക്കാന്‍ പ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. പ്രഥമ 'ഹരീതകി പ്രതിഭാ പുരസ്‌കാരം' വാദ്യകലാകാരന്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് നല്‍കുമെന്ന് കമ്പനി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ചാണ് 'ഹരീതകി പ്രതിഭാ പുരസ്‌കാരം' വിതരണംചെയ്യുക. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വാദ്യകലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളും സര്‍പ്പണവും പരിഗണിച്ചാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് നാലിന് ലക്കിടി ശ്രീശങ്കരാ ഓറിയന്റല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന 'ഹരീതകി സംഗീത സന്ധ്യ 2023' ല്‍ ഗായകന്‍ മധു ബാലകൃഷ്ണന്‍, ഗായിക ശ്വേതാ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് അനിയര്‍ മാരാര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. ചിനക്കത്തൂര്‍ പൂരത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി തെക്കുമംഗലം ദേശത്തിന്റെ മേളപ്രമാണിയാണ് അനിയന്‍മാരാര്‍.
Content Highlights: haritaki herbal care award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..