സഹോദരന്റെ ഓര്‍മയ്ക്കായി മന്ത്രി ജി. സുധാകരന്‍ ഗ്രന്ഥശാല നിര്‍മിക്കുന്നു


പന്തളം എന്‍.എസ്സ്.എസ്സ്.കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഭുവനേശ്വരന്‍ 1977 ഡിസംബര്‍ 7 നാണ് കെ.എസ്.യു പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്.

കരിമുളയ്ക്കലിൽ ജി. ഭുവനേശ്വരൻ സ്മാരക ഗ്രന്ഥശാലയ്ക്ക് മന്ത്രി ജി. സുധാകരൻ തറക്കല്ലിടുന്നു

ചാരുംമൂട് : ജി. ഭുവനേശ്വരന്‍ സ്മാരക ഗ്രന്ഥശാലയ്ക്ക് മന്ത്രി ജി. സുധാകരന്‍ കരിമുളയ്ക്കലില്‍ തറക്കല്ലിട്ടു. നിര്‍മാണക്കമ്മിറ്റി ചെയര്‍മാന്‍ കെ. രാഘവന്‍ അധ്യക്ഷനായി.

ആര്‍. രാജേഷ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍. അനില്‍കുമാര്‍, സ്വപ്നാ സുരേഷ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ജി. ഹരിശങ്കര്‍, ജി. രാജമ്മ, ബി. ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പന്തളം എന്‍.എസ്സ്.എസ്സ്.കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഭുവനേശ്വരന്‍ 1977 ഡിസംബര്‍ 7 നാണ് കെ.എസ്.യു പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്. ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് ജി. ഭുവനേശ്വരന്‍ സ്മാരക രക്തസാക്ഷി മണ്ഡപത്തോടുചേര്‍ന്നാണ് ഗ്രന്ഥശാലാക്കെട്ടിടം പണിയുന്നത്. ഭുവനേശ്വരന്റെ ജ്യേഷ്ഠ സഹോദരനായ മന്ത്രി ജി. സുധാകരന്റെ പുസ്തകശേഖരത്തിലെ 5,000 പുസ്തകങ്ങള്‍ ഇവിടേക്ക് കൈമാറും.

ഉണ്‍മ പത്രാധിപര്‍ നൂറനാട് മോഹന്‍ 25,000 രൂപയുടെ പുസ്തകങ്ങളും ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.എം. ഷെരീഫ് 5,000 രൂപയുടെ പുസ്തകങ്ങളും ഗ്രന്ഥശാലയ്ക്കു നല്‍കും.

Content Highlights: G. Sudhakaran builds a library G Bhuvaneshvaran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented