കല്ലുംമണ്ണും ചുമന്നത് തെരിക വെച്ച്; സത്യഭാമയുടെ ആദ്യത്തെ ചിത്രപ്രദര്‍ശനത്തിന്റെ പേരും 'തെരിക' തന്നെ!


സ്ത്രീ-പുരുഷവിവേചനമില്ലാതെ മനുഷ്യരെമാത്രം കാണുന്നതാണ് ചിത്രങ്ങളിലേറെയും. ഓരോ ചിത്രങ്ങളും മനസ്സ് പറയുന്നപോലെ വരയ്ക്കും, മറ്റു വ്യാഖ്യാനങ്ങളൊന്നുമില്ലെന്നാണ് സത്യഭാമയുടെ പക്ഷം. കൂടാതെ, കളിമണ്ണുകൊണ്ട് രൂപങ്ങളും ഉണ്ടാക്കുന്നുണ്ട്.

കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച കെ. സത്യഭാമയുടെ 'തെരിക' ചിത്രപ്രദർശനം.

കോഴിക്കോട്:'' തെരിക വെച്ച് കല്ലും മണ്ണും ചുമക്കാറുണ്ട്. അപ്പോ ആദ്യായിട്ട് ചിത്രപ്രദര്‍ശനം നടത്തുമ്പോള്‍ ഈ പേരല്ലാണ്ട് മറ്റെന്ത് കൊടുക്കാനാ...'', ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന 'തെരിക' പ്രദര്‍ശനത്തെക്കുറിച്ച് സത്യഭാമ നിഷ്‌കളങ്കമായി പറയുമ്പോള്‍ കാഴ്ചക്കാരുടെ കണ്ണുകളില്‍ അദ്ഭുതം നിറയും. മലപ്പുറം കൊളത്തൂര്‍പാങ്ങില്‍നിന്നുള്ള അറുപത്തേഴുകാരിയാണ് ഈ ചിത്രകാരി.

ആദ്യമായാണ് കെ. സത്യഭാമ ചിത്രംവരയ്ക്കുന്നത്. കൂലിപ്പണിക്കും വീട്ടുജോലിക്കുമെല്ലാം പോയിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ്കാലമെത്തിയത്. അടച്ചിടലിന്റെ വിരസതയകറ്റാന്‍ സത്യഭാമ പെന്‍സിലും പേനയുംകൊണ്ട് വരയ്ക്കാന്‍തുടങ്ങി. അതുവരെ വരച്ചിട്ടേയില്ല. പിന്നെ വാട്ടര്‍കളറൊക്കെ ഉപയോഗിക്കാന്‍തുടങ്ങി. ചിലത് നേരെ പെയിന്റ് ചെയ്യും. സ്‌കൂളിലൊന്നും പോയിട്ടില്ല.

മനസ്സില്‍ തോന്നുന്നതൊക്കെ വരയ്ക്കും. കൃഷ്ണനെ വരച്ചപ്പോ കഥകളിയും കാഴ്ചക്കാരുമെല്ലാം ഒപ്പം വരച്ചു. സ്ത്രീ-പുരുഷവിവേചനമില്ലാതെ മനുഷ്യരെമാത്രം കാണുന്നതാണ് ചിത്രങ്ങളിലേറെയും. ഓരോ ചിത്രങ്ങളും മനസ്സ് പറയുന്നപോലെ വരയ്ക്കും, മറ്റു വ്യാഖ്യാനങ്ങളൊന്നുമില്ലെന്നാണ് സത്യഭാമയുടെ പക്ഷം. കൂടാതെ, കളിമണ്ണുകൊണ്ട് രൂപങ്ങളും ഉണ്ടാക്കുന്നുണ്ട്. മണ്ണുകൊണ്ടുള്ള മഞ്ഞളും ഉണക്കാനിട്ട കയ്പക്ക കൊണ്ടാട്ടവും അതിനടുത്തുള്ള പക്ഷികളുമെല്ലാം ചുറ്റുവട്ടത്തെ കാഴ്ചകള്‍ത്തന്നെ. കളിമണ്ണില്‍ രൂപമുണ്ടാക്കി കനലിലിട്ട് ചുട്ടെടുത്ത് നിറം നല്‍കും.

സഹോദരന്റെ മകന്‍ വിഷ്ണുപ്രിയനാണ് സത്യഭാമയ്ക്ക് പ്രോത്സാഹനം നല്‍കുന്നത്. അങ്ങനെയാണ് ആര്‍ട്ട് ഗാലറിയില്‍ എത്തിയത്. 24 വരെയാണ് പ്രദര്‍ശനം. വരച്ചതില്‍ ഏറ്റവുമിഷ്ടം ഏത് ചിത്രത്തോടാണെന്ന് ചോദിച്ചാല്‍ സത്യഭാമ പറയും, ''അത് ആദ്യംവരച്ച മയിലിനോട്''. വരയിലൂടെ സ്വയം അടയാളപ്പെടുത്തിയ മയില്‍ച്ചിത്രത്തിന് താഴെ 'സ' എന്ന് കുറിച്ചിട്ടുണ്ട് സത്യഭാമ.

Content Highlights: freight worker sathyabhama exhibits her paintings in art gallery named therika

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented