പ്രഥമ ഹരീതകി പ്രതിഭാ പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് സിനിമാ പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ എന്നിവർ ചേർന്ന് നൽകുന്നു. | Photo: Special arrangement
പാലക്കാട്: പ്രഥമ ഹരീതകി പ്രതിഭാ പുരസ്‌കാരം മേളകലാരത്നം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് സമര്‍പ്പിച്ചു. വാദ്യകലാരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരദാന ചടങ്ങ് ലക്കിടി കിള്ളികുറുശ്ശിമംഗലത്ത് നടന്നു. ഹരീതകി സംഗീതസന്ധ്യ-2023 സംഗീത പരിപാടിയില്‍വെച്ച് സിനിമാ പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ എന്നിവരാണ് പുരസ്‌കാരം സമ്മാനിച്ചത്.
25001 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് കലാ-സാംസ്‌കാരിക-സാമൂഹ്യ-സാഹിത്യ-സംഗീത രംഗത്തെ കലാകാരന്മാരില്‍നിന്നും തിരഞ്ഞെടുത്തവര്‍ക്ക്, പാലക്കോട്‌സ് അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കുന്ന പുരസ്‌കാരമാണിത്.
ഹരീതകി സി.ഇ.ഒ സുരേഷ് പാലക്കോട്ട്, പി.ആര്‍ മാനേജര്‍ സുനില്‍ പാലക്കോട്ട്, കിഴക്കൂട്ട് മനോജ് മാരാര്‍, ചിനക്കത്തൂര്‍ പൂരം തെക്കുമംഗലം ദേശം പൂരകമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights: First Hareethaki award, Kizhakkoottu Aniyan Marar, Palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..