ബുക്കര്‍ ജേതാവ് ഗീതാഞ്ജലി ശ്രീയുടെ പുസ്തകത്തിന്റെ പേരിലും പരാതി; ചടങ്ങ് റദ്ദാക്കി


നോവല്‍ 'രേത് സമാധി'യില്‍ ഹിന്ദുദൈവങ്ങളായ ശിവപാര്‍വതിമാരെ മോശമായി പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പരാതി.

ഗീതാഞ്ജലി ശ്രീ ബുക്കർ പുരസ്‌കാരവുമായി | Photo: AP

ആഗ്ര: ബുക്കര്‍സമ്മാനം നേടിയ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് അവരുടെ നോവലിന്റെ പേരിലുള്ള പരാതിയെത്തുടര്‍ന്ന് സംഘാടകര്‍ റദ്ദാക്കി. നോവല്‍ 'രേത് സമാധി'യില്‍ ഹിന്ദുദൈവങ്ങളായ ശിവപാര്‍വതിമാരെ മോശമായി പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പരാതി. സാംസ്‌കാരികസംഘടനയായ രംഗീലയും ആഗ്ര തിയേറ്ററും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

ഹഥ്!റസ് ജില്ലയിലെ സംഗീത് കുമാര്‍ പഥക് എന്നയാളാണ് പരാതിക്കാരന്‍. ഗീതാഞ്ജലിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യണമെന്നും ഇയാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഡി.ജി.പി.യോടും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചടങ്ങ് റദ്ദാക്കിയതെന്ന് സംഘാടകരായ അനില്‍ ശുക്‌ളയും രാംഭരത് ഉപാധ്യായയും പറഞ്ഞു.

മേയിലാണ് ഗീതാഞ്ജലിക്ക് ബുക്കര്‍ സമ്മാനം ലഭിച്ചത്. അവരുടെ ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ടൂം ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ വിവര്‍ത്തക ഡെയ്‌സി റോക്ക് വെലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്.

Content Highlights: Event to honour Booker winner Geetanjali Shree cancelled after complaint over ‘offensive’ book

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented