.jpg?$p=aa62323&f=16x10&w=856&q=0.8)
padmarajan art by lijeesh kakkur (Photo: lijeesh kakkur)
തിരുവനന്തപുരം: പി പദ്മരാജന് ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്,(25000രൂപ, ശില്പം, പ്രശസ്തി പത്രം)മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍. 2021ല്‍ സെന്‍സര്‍ചെയ്ത സിനിമകളും ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. DVD/ ബ്ലു റേഡിസ്ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.
2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്കാരത്തിന് പരിഗണിക്കുക. (20000രൂപ, ശില്പം, പ്രശസ്തി പത്രം ) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം. 15000രൂപ, ശില്പം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്കാരത്തിന് 2021-ല്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് കോപ്പികളയയ്ക്കണം. പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ അയയ്ക്കാം.
സംവിധായകന്, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവചരിത്രക്കുറിപ്പും ഫോട്ടോയും അയയ്ക്കണം.
എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല.
അപേക്ഷിക്കേണ്ട അവസാന തീയതി 2022 മാര്‍ച്ച് 20. വിലാസം പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി,പി പദ്മരാജന് ട്രസ്റ്റ്, വിജയശ്രീ, 1(3)സി എസ് എം നഗര്‍, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 10, ഫോണ്‍ 9544053111.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..