11 ലക്ഷം പുസ്തകങ്ങള്‍; 35,000ത്തോളം പത്രങ്ങളും മാസികകളും; ഇത് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി


അറബിയിലും മറ്റ് വിദേശഭാഷകളിലുമായി പുസ്തകരൂപത്തിലും ഡിജിറ്റല്‍ രൂപത്തിലുമുള്ള 11 ലക്ഷം പുസ്തകങ്ങള്‍.  325 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന 5000ത്തിലേറെ അച്ചടിച്ചതും ഡിജിറ്റല്‍ രൂപത്തിലുമുള്ള ആനുകാലികങ്ങള്‍.

Photo: twitter.com/DubaiTrends

ദുബായ്: യു.എ.ഇ.യുടെ വായനാനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വായനശാല മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. ദുബായ് ജദഫ് പ്രദേശത്ത് ക്രീക്കിന് സമീപത്തായി ഒരുക്കിയിരിക്കുന്ന ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ഭൂമിയിലുണ്ടായ ആദ്യവാക്ക് ഇഖ്‌റഅ (വായിക്കുക) എന്നായിരുന്നുവെന്നും സമ്പദ് വ്യവസ്ഥയ്ക്ക് അറിവ് അനിവാര്യമാണെന്നും ഉദ്ഘാടനച്ചടങ്ങില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. ഉദ്ഘാടന ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്‌സിന്റെ എജ്യുക്കേഷന്‍ ആന്‍ഡ് നോളജ് വിഭാഗത്തിന്റെ ഭാഗമായാണ് ലൈബ്രറി ആരംഭിച്ചത്. വിജ്ഞാനത്തിന്റെ വിളക്കുമാടം എന്നാണ് ഈ വായനശാല അറിയപ്പെടുക. കാഴ്ചവൈകല്യമുള്ളവര്‍ക്കും വായനാ ബുദ്ധിമുട്ടുള്ളവര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ ഡിജിറ്റല്‍ വായനാ സൗകര്യമാണ് എടുത്തുപറയേണ്ട പ്രത്യേകത. മെന മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം കൂടിയാണിത്.

ലൈബ്രറിക്ക് സവിശേഷതകളേറെ

അറബിയിലും മറ്റ് വിദേശഭാഷകളിലുമായി പുസ്തകരൂപത്തിലും ഡിജിറ്റല്‍ രൂപത്തിലുമുള്ള 11 ലക്ഷം പുസ്തകങ്ങള്‍.

325 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന 5000ത്തിലേറെ അച്ചടിച്ചതും ഡിജിറ്റല്‍ രൂപത്തിലുമുള്ള ആനുകാലികങ്ങള്‍.

ലോകമെമ്പാടുമുള്ള 35,000ത്തോളം അച്ചടിച്ചതും ഡിജിറ്റല്‍ രൂപത്തിലുമുള്ള പത്രങ്ങളും മാസികകളും.

സംഗീതപഠനത്തിനുള്ള ഏകദേശം 73,000 പുസ്തകങ്ങള്‍.

75,000 വീഡിയോകള്‍.

13,000 ലേഖനങ്ങള്‍

500 അപൂര്‍വ ശേഖരങ്ങള്‍

ഇബുക്കുകള്‍, ഓഡിയോ ബുക്ക് ലൈബ്രറി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍.

60 ലക്ഷത്തിലേറെ ഗവേഷണപ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ ഉപ ലൈബ്രറികളും

ഒരേസമയം 1000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള ശേഷി.

100 കോടി ദിര്‍ഹം ചെലവിട്ട് ഏഴ് നിലകള്‍

വിസ്തീര്‍ണം 54,000 ചതുരശ്ര മീറ്റര്‍

നിധിപോലെ പുസ്തകങ്ങള്‍

ലോകത്തെ ഏറ്റവും പഴയതും അപൂര്‍വമായതുമായ പുസ്തകങ്ങളുടെ ആകര്‍ഷകമായ ശേഖരം, അറ്റ്‌ലസുകള്‍, കൈയെഴുത്തുപ്രതികള്‍, പതിമ്മൂന്നാം നൂറ്റാണ്ടിലെ രേഖകള്‍ എന്നിവയെല്ലാം ദി ട്രെഷേഴ്‌സ് ഓഫ് ദി ലൈബ്രറി പ്രദര്‍ശനത്തിലുണ്ട്. ഖുര്‍ആനിന്റെ അതുല്യമായ പകര്‍പ്പുകള്‍, മികച്ച സാഹിത്യകൃതികളുടെ ആദ്യകാല അച്ചടിപ്പതിപ്പുകള്‍, ഇസ്‌ലാമിക സുവര്‍ണ കാലഘട്ടത്തില്‍നിന്നുള്ള പണ്ഡിതകൃതികളുടെ ലാറ്റിന്‍ വിവര്‍ത്തനങ്ങള്‍, അറബ് ലോകത്തും പുറത്തും നിന്നുള്ള അപൂര്‍വ അറബി ആനുകാലികങ്ങള്‍ എന്നിവയെല്ലാം ലൈബ്രറിയില്‍ നിധിപോലെ സൂക്ഷിച്ചിരിക്കുന്നു. പ്രദര്‍ശിപ്പിച്ച അപൂര്‍വ ഇനങ്ങളിലൊന്നാണ് ജോവാന്‍ ബ്ലൂന്റെ അറ്റ്‌ലസ് മ്യോര്‍ ആദ്യ പതിപ്പ്. കൂടാതെ ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെയും പുരാവസ്തുശാസ്ത്രത്തിന്റെയും പതിനെട്ടാം നൂറ്റാണ്ടിലെ ഒരു എന്‍സൈക്ലോപീഡിയ ആയ നെപ്പോളിയന്റെ വിവരണത്തിന്റെ ആദ്യ പതിപ്പും മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ സമ്പത്താണ്.

അക്ഷരങ്ങള്‍കൊണ്ട് ഉദ്യാനം

ലൈബ്രറിക്കുചുറ്റും അക്ഷരങ്ങള്‍കൊണ്ടുള്ള ഉദ്യാനം തീര്‍ത്തിരിക്കുകയാണ്. 60 തൂണുകളിലായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉദ്ധരണികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി നേതൃത്വം, സര്‍ക്കാര്‍, രാഷ്ട്രനിര്‍മാണം, പഠനം, അറിവ് എന്നിവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതുകാണാം.

നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും വായിക്കാം

നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കായി പ്രത്യേക സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ ലൈബ്രറികളിലൊന്നാണിത്. എല്ലാ സര്‍ഗാത്മക വ്യക്തികളെയും സമൂഹത്തില്‍ സമന്വയിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണിത്. കാഴ്ച വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ബ്രെയില്‍ സേവനമുണ്ട്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് ശാന്തവും ആശ്വാസകരമായ അന്തരീക്ഷവും ഇവിടെ തയ്യാറാക്കിയിരിക്കുന്നു.

ലൈബ്രറിക്കുള്ളിലും ലൈബ്രറി

ജനറല്‍ ലൈബ്രറി, എമിറേറ്റ്‌സ് ലൈബ്രറി, യുവജനങ്ങള്‍ക്ക്, കുട്ടികള്‍ക്ക്, സ്വകാര്യ ശേഖരണം, മാപ്‌സ് ആന്‍ഡ് അറ്റ്‌ലസ്, മീഡിയ ആന്‍ഡ് ആര്‍ട്‌സ്, ബിസിനസ്, ആനുകാലികങ്ങള്‍ക്കുള്ള ലൈബ്രറി എന്നിങ്ങനെ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ ഒമ്പത് ഉപ ലൈബ്രറികളും ഇന്‍ഫര്‍മേഷന്‍ സെന്ററുമുണ്ട്.

Content Highlights: dubai's mohammed bin rashid library

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented