ഡോ. സ്‌കറിയ സക്കറിയയ്ക്ക് അന്ത്യാഞ്ജലി


ഡോ. സ്‌കറിയ സക്കറിയ

ചങ്ങനാശ്ശേരി: കഴിഞ്ഞദിവസം അന്തരിച്ച ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. സ്‌കറിയ സക്കറിയയ്ക്ക് അന്ത്യാഞ്ജലി. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം ചെത്തിപ്പുഴയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍നിന്നും ഭൗതികശരീരം, കാല്‍നൂറ്റാണ്ട് അദ്ദേഹം അധ്യാപകനായിരുന്ന എസ്.ബി. കോളേജില്‍ എത്തിച്ചു. അവിടെ മലയാളവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമടക്കം നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ.കെ. മുത്തുലക്ഷ്മി, അജു കെ.നാരായണന്‍, പ്രിന്‍സിപ്പല്‍ റെജി കെ. പ്ലാത്തോട്ടം, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് ജോര്‍ജ് വിവിധ വിഭാഗങ്ങളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനായെത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചു.

അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ., സുനില്‍ പി.ഇളയിടം, നഗരസഭാംഗങ്ങളായ നെജിയ നൗഷാദ്, ബീനാ ജോബി തൂമ്പുങ്കല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ചങ്ങനാശ്ശേരി കരിക്കമ്പള്ളിയില്‍ കുറെക്കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, തുടങ്ങിയ സര്‍വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളം സര്‍വകലാശാലയും അടുത്തിടെ എം.ജി. സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്.

ഭാര്യ: മേരിക്കുട്ടി സ്‌കറിയ. മക്കള്‍: ഡോ.അരുള്‍ ജോര്‍ജ് സ്‌കറിയ (നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ബെംഗളുരു), ഡോ.സുമ സ്‌കറിയ (കേന്ദ്രസര്‍വകലാശാല ഗുല്‍ബെര്‍ഗ). മരുമക്കള്‍: ഡോ.നിതാ മോഹന്‍ (ബെംഗളുരു), ഡോ.വി.ജെ. വര്‍ഗീസ് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി). സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചങ്ങനാശ്ശേരി വലിയപള്ളി സെമിത്തേരിയില്‍.

Content Highlights: dr skaria zacharia well known academic and critic passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented