ഡോ.എം.ഗംഗാധരന്റെ പുസ്തകശേഖരം സർവകലാശാലയ്ക്ക്‌ കൈമാറി


ഡോ. എം. ഗംഗാധരന്റെ പുസ്തകങ്ങളും രേഖകളും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഗംഗാധരന്റെ പത്നി പട്ടാറമ്പിൽ യമുനാദേവിയിൽനിന്ന് ഏറ്റുവാങ്ങുന്നു

പരപ്പനങ്ങാടി: ചരിത്രകാരനും സാഹിത്യവിമര്‍ശകനുമായിരുന്ന ഡോ. എം.ഗംഗാധരന്റെ ചരിത്രസംബന്ധമായ പുസ്തകങ്ങളും രേഖകളും കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കൈമാറി. സര്‍വകലാശാലയുടെ അഭ്യര്‍ഥന മാനിച്ച് ഗംഗാധരന്റെ കുടുംബം ഗ്രന്ഥശേഖരം സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ.ജയരാജ് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ വീട്ടിലെത്തി ഗ്രന്ഥങ്ങള്‍ ഡോ. ഗംഗാധരന്റെ പത്‌നി പട്ടാറമ്പില്‍ യമുനാദേവിയില്‍നിന്ന് ഏറ്റുവാങ്ങി. സര്‍വകലാശാല ചരിത്രവിഭാഗത്തിലാണ് പുസ്തകങ്ങളും ചരിത്രരേഖകളും സംരക്ഷിക്കുക. അമൂല്യരേഖകള്‍ ചരിത്രവിഭാഗം ഡിജിറ്റൈസ് ആര്‍ക്കൈവ്‌സ് മുഖേന പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും ലഭ്യമാക്കും. എം. ഗംഗാധരന്‍ ഗവേഷണ-സാഹിത്യ പഠനങ്ങള്‍ക്കായി ഉപയോഗിച്ച ഗ്രന്ഥങ്ങള്‍ ചരിത്രവിഭാഗം ലൈബ്രറിയില്‍ റഫറന്‍സിനായി ലഭ്യമാക്കും. മലബാര്‍ കലാപത്തെക്കുറിച്ച് ഗവേഷണം ചെയ്ത കാലത്തെ നോട്ടുകള്‍, കുറിപ്പുകള്‍, ആധികാരിക രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയവ പുതിയ ഗവേഷകര്‍ക്ക് ഉപയോഗിക്കാനാകും. 1978 ഫെബ്രുവരി 14-ന് ഇ. മൊയ്തുമൗലവിയുമായി ഡോ. എം. ഗംഗാധരന്‍ നടത്തിയ അഭിമുഖത്തിന്റെ എഴുതപ്പെട്ട പകര്‍പ്പും ചരിത്രവിഭാഗത്തിന് കൈമാറി.

മലബാര്‍ കലാപത്തില്‍ പങ്കെടുത്ത ചില സ്വാതന്ത്ര്യസമരസേനാനികളുടെ 'ഖിലാഫത്ത് മൊഴികള്‍' ഉള്‍പ്പെടെ നാനൂറോളം പുസ്തകങ്ങളും രേഖകളുമാണ് കുടുംബം കൈമാറിയത്. ചരിത്രവിഭാഗം മേധാവി പ്രൊഫ. വി.വി. ഹരിദാസ്, പ്രൊഫ പി. ശിവദാസന്‍, പ്രൊഫ. കെ. ഗോപാലന്‍കുട്ടി, പഠനവിഭാഗത്തിലെ ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. എം. ഗംഗാധരന്റെ പുത്രന്‍ പി. നാരായണന്‍, പുത്രി പി. നളിനി, മരുമകന്‍ കരുണാകരമേനോന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വൈസ് ചാന്‍സലര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങിയത്.

പുസ്തകങ്ങളും രേഖകളും ഏറ്റെടുത്തതില്‍ സന്തോഷം

ഡോ. ഗംഗാധരന്‍ ശേഖരിച്ചുവെച്ച ചരിത്രസംബന്ധമായ പുസ്തകങ്ങളും രേഖകളും ഏറ്റെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറായി വന്നതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു. പുസ്തകങ്ങളും രേഖകളും പൂര്‍ണതോതില്‍ സംരക്ഷിക്കപ്പെടുമെന്നുതന്നെയാണ് വിശ്വാസമെന്നും ഭാര്യ യമുനാദേവി, മക്കളായ പി. നാരായണന്‍, പി. നളിനി എന്നിവര്‍ പറഞ്ഞു.

Content Highlights: Dr. M. Gangadharan, books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented