ഡോ.ജോർജ് തയ്യിൽ
കൊളോണ്‍: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന് ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് തയ്യിലിന്. മുന്‍ പത്രപ്രവര്‍ത്തകനും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ജനുവരി ഏഴിന് നെടുമ്പാശ്ശേരി സാജ് എര്ത് ഹാളില്‍ വെച്ചു നടക്കുന്ന എന്‍.ആര്.ജെ കണ്‍വെന്‍ഷനില്‍ മന്ത്രി റോഷി അഗസ്റ്റിന് അവാര്‍ഡ് നല്‍കുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തി അറിയിച്ചു.
ഡോ.ജോര്‍ജ് തയ്യിലിന്റെ ജീവിതാനുഭവങ്ങളാണ് 'സ്വര്‍ണം അഗ്നിയിലെന്ന പോലെ ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിത സഞ്ചാരകുറിപ്പുകള്‍' എന്ന പുസ്തകം. എഴുപതുകളുടെ ആദ്യത്തില്‍ മ്യൂണിക് എന്ന നഗരത്തിലെത്തിയ തയ്യിലിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അഭയം നല്കിയതും നാല് പതിറ്റാണ്ടുകള്‍ ആത്മബന്ധം പുലര്‍ത്തിയതും ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജര്‍മനിയിലും ഓസ്ട്രിയയിലും 20 വര്‍ഷത്തോളം പഠനവും ജോലിയും ചെയ്ത ഡോ. ജോര്‍ജ് തയ്യില്‍ പിന്നീട് 30 വര്‍ഷമായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
Content Highlights: dr george thayyil wins ugma literary award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..