പുകവലിശീലവും പ്രാണിക് ഹീലിങ്ങും പിന്നെ പലതും തുറന്നു പറയുന്ന മല്ലിക സാരാഭായ്...


മല്ലികാ സാരാഭായ്/ഫോട്ടോ: സിനോജ് എം.വി

'ഫ്രീ ഫാള്‍: മൈ എക്‌സ്‌പെരിമെന്റ്‌സ്‌ വിത് ലിവിങ്' എന്ന പുസ്തകത്തിലൂടെ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കടങ്ങള്‍ക്കും ഡിപ്രഷനും എഴുത്തിലൂടെ അറുതി വരുത്തുകയാണ് മല്ലിക സാരാഭായ്. ക്ലാസിക്കല്‍ ഡാന്‍സറും ആക്ടിവിസ്റ്റുമായ മല്ലികയുടെ ഓര്‍മകളുടെ സമാഹാരമാണ് ഈ പുസ്തകം.

'എന്തൊക്കെയാണ് നിങ്ങളുടെ ശീലങ്ങള്‍? എന്തുകൊണ്ടാണ് ഇപ്പോഴും ഇതേ രീതിയില്‍ത്തന്നെ നൃത്തം ചെയ്യുന്നത്? എവിടെനിന്നാണ് ഇത്രയും ഊര്‍ജം ലഭിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ നിരന്തരമായി കേട്ടുകൊണ്ടിരിക്കുകയാണ്. അവയ്‌ക്കെല്ലാറ്റിമുമുള്ള മറുപടിയാണ് ഈ പുസ്തകം. ലോക്ഡൗണ്‍ കാലത്ത് ദര്‍പ്പണയില്‍ ഞാന്‍ ഏകയായിരുന്നു. അപ്പോഴാണ് എഴുതണം എന്ന ചിന്തയുണ്ടായത്. ഓര്‍മകളായിട്ടാണ് ഞാന്‍ ഓരോന്നും എഴുതിയിട്ടുള്ളത്'- മല്ലിക സാരാഭായ് പറഞ്ഞു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും പേരു കേട്ട നര്‍ത്തകിയാണ്. സാമൂഹികപരിവര്‍ത്തനത്തിനാണ് തന്റെ കലയെ അവര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.


തന്റെ ജീവിതത്തെ തുറന്നുകാട്ടുന്ന ഈ പുസ്തകത്തില്‍ അറുപത്തിയൊമ്പതുകാരിയായ മല്ലികയുടെ പുകവലി ആസക്തിയും അതില്‍നിന്നു കരകയറിയതിനെക്കുറിച്ചും പ്രാണിക് ഹീലിങ് പോലുള്ള തെറാപ്പികളോടുള്ള ഇഷ്ടവും തുറന്നുപറയുന്നുണ്ട്. ആയുര്‍വേദ ചികിത്സകളെ ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ നടത്തുന്ന കളര്‍ തെറാപ്പികളെക്കുറിച്ചും സൗന്ദര്യവര്‍ധക ചികിത്സകളെക്കുറിച്ചും മല്ലിക പുസ്തകത്തില്‍ വാചാലയാവുന്നുണ്ട്.

അതിതീവ്രമായ വിഷാദം പിടിപെടുന്ന അവസ്ഥയെക്കുറിച്ച് വായനക്കാരോട് മല്ലിക തുറന്നുപറയുന്നു. 1971-ല്‍ തന്റെ സര്‍വസ്വവുമായിരുന്ന പിതാവ് മരണപ്പെട്ടതും 2016-ല്‍ അമ്മ മൃണാളിനി സാരാഭായ് വിടപറഞ്ഞതും താങ്ങാന്‍ പറ്റാത്ത വേദനയാണ് തന്നതെന്നും അവര്‍ പറയുന്നു. അതിനൊപ്പം തന്നെ ഏറെ പ്രണയിച്ച പുരുഷനെ വേര്‍പിരിയേണ്ടി വന്നതിനെക്കുറിച്ചും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും മല്ലിക ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ രേഖപ്പെടുത്തുന്നു.

തികച്ചും സത്യസന്ധമായും അങ്ങേയറ്റം എളിമയോടെയും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്ന തരത്തിലുമാണ് മല്ലിക സാരാഭായ് പുസ്തകം എഴുതിയിരിക്കുന്നത്. വായനക്കാര്‍ക്ക് ജീവിതാനുഭവങ്ങളോടുള്ള തങ്ങളുടെ മനോഭാവം മാറ്റിയെടുക്കാനും പോസിറ്റീവായി ചിന്തിക്കാനും ഈ പുസ്തകം സഹായിക്കുമെന്ന് പ്രസാധകര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Mallika Sarabhai, Memoir In Free Fall


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented