കേരള വികസനശില്പി ഇഎംഎസ് അല്ല; അച്യുതമേനോനെന്ന് സിപിഐ നേതാവിന്റെ പുസ്തകം


സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടി ഭരിച്ച ഇടതുമുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. അന്ന് പ്രതിപക്ഷത്തുള്ള സി.പി.എം. സമരങ്ങളും അക്രമങ്ങളും നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് വിമര്‍ശനം.

ഇഎംഎസ്, അച്ച്യുതമേനോൻ

തിരുവനന്തപുരം: കേരള വികസനശില്പിയായി സി. അച്യുതമേനോനെ ഉയര്‍ത്തിക്കാട്ടി സി.പി.ഐ. അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പുസ്തകം. ഭൂപരിഷ്‌കരണമടക്കമുള്ള നിയമങ്ങളും നാഴികക്കല്ലായ പദ്ധതികളും നടപ്പാക്കി കേരളവികസനത്തിന് അടിത്തറയിട്ടത് സി. അച്യുതമേനോന്‍ സര്‍ക്കാരാണെന്നാണ് പുസ്തകം പറയുന്നത്.

സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടി ഭരിച്ച ഇടതുമുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. അന്ന് പ്രതിപക്ഷത്തുള്ള സി.പി.എം. സമരങ്ങളും അക്രമങ്ങളും നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് വിമര്‍ശനം. 'സി. അച്യുത മേനോന്‍കേരള വികസന ശില്പി' എന്നു പേരിട്ട പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങും.

കേരള വികസനശില്പി ഇ.എം.എസ്. ആണെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. അദ്ദേഹത്തിന്റെ ആദ്യമന്ത്രിസഭയാണ് കേരളവികസനത്തിന് ശിലയിട്ടതെന്നുള്ള പാര്‍ട്ടിയുടെ വാദം തള്ളുകയാണ് പ്രകാശ് ബാബു. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതും ജന്മിത്വം ഒഴിവാക്കിയതും സി.പി.ഐ. സര്‍ക്കാരിന്റെ നേട്ടമാണെന്ന് അവകാശവാദം.

ലക്ഷംവീട് പദ്ധതി, സ്വകാര്യവനങ്ങളുടെ ദേശസാത്കരണം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ നിയമനിര്‍മാണങ്ങളും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കാര്‍ഷിക സര്‍വകലാശാല, ., ഭവനബോര്‍ഡ്, സില്‍ക്ക്, വിവിധ കോര്‍പ്പറേഷനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുമൊക്കെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായി നിരത്തുന്നു.

Content Highlights: cpi assistant secretary prakash babu book ems achutha menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented