-
തകര്‍ച്ചയുടെ വക്കിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാന്‍ ശശി തരൂര്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്നിവരെ പ്രസിഡന്റ് സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി മാതൃകയില്‍ ടെലിവിഷന്‍ ചര്‍ച്ചകളും സംവാധങ്ങളും നടത്തിയ ശേഷമാവണം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പെന്നും രാമചന്ദ്ര ഗുഹ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെട്ടു.
ഭൂപേഷ് ബാഗലും സിദ്ധരാമയ്യയും സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികളാവാന്‍ കഴിവുള്ളവരാണ്. ഡെമോക്രാറ്റുകളുടെ മാതൃകയില്‍ പാര്‍ട്ടി അംഗമല്ലാത്ത മമത ബാനര്‍ജിയെയും പരിഗണിക്കാം. പാര്‍ട്ടിയിലെ പടുകിഴവന്‍മാര്‍ പ്രവര്‍ത്തിക്കാന്‍ സമ്മതക്കാത്തതിനാല്‍ മാത്രം പുറത്തുപോയ ആളാണ് മമത. 2014-ലും 2019-ലും നരേന്ദ്ര മോദിയെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ട വ്യക്തി 2024-ലും അതില്‍ വിജയിക്കില്ല. അതിനാല്‍ തന്നെ രാഹുലോ പ്രിയങ്കയോ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുത്.
ഇവരൊന്നും അല്ലെങ്കില്‍ വിജയം വരിച്ച ഏതെങ്കിലും സംരംഭകനോ, കഴിവുതെളിയിച്ച സാമൂഹിക പ്രവര്‍ത്തകനോ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണം. അടച്ചിട്ട മുറിക്കുള്ളിലിരുന്നുകൊണ്ട് പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് പകരം കോണ്‍ഗ്രസ് ഈ മാതൃക പരീക്ഷിക്കണമെന്നും രാമചന്ദ്ര ഗുഹ തന്റെ കോളത്തില്‍ എഴുതുന്നു.
Content Highlights: congress president election Ramachandra guha column mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..