കെ. ബാലകൃഷ്ണൻ എഴുതിയ 'കമ്യൂണിസ്റ്റ് കേരളം' പുസ്തകം കരിവെള്ളൂർ മുരളിക്ക് നൽകി എൻ. പ്രഭാകരൻ പ്രകാശനം ചെയ്യുന്നു. വെങ്കിടേഷ് രാമകൃഷ്ണൻ, ജഗദീഷ് ജി., എം.കെ. മനോഹരൻ, പി.പി. ശശീന്ദ്രൻ എന്നിവർ സമീപം
കണ്ണൂര്‍: യഥാര്‍ഥ ചരിത്രത്തെ മറയ്ക്കുന്നതിനുള്ള ഉപായമായാണ് നവചരിത്രവാദത്തെ ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരന് എന്‍. പ്രഭാകരന് പറഞ്ഞു. കെ. ബാലകൃഷ്ണന് രചിച്ച 'കമ്യൂണിസ്റ്റ് കേരളം' പുസ്തകം കരിവെള്ളൂര്‍ മുരളിക്ക് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളീകരണത്തിനുശേഷം തുടങ്ങിയ ഒരു പ്രവണത ചരിത്രത്തെയും സാഹിത്യത്തെയും വിദ്യാഭ്യാസമേഖലയില്‍ അവഗണിക്കലാണ്. പുതിയ തലമുറയെ ചരിത്രത്തില്‍നിന്നും സാഹിത്യത്തില്‍നിന്നും അകറ്റാന്‍ പുതിയ മുതലാളിത്തം ആസൂത്രിതശ്രമമമാണ് നടത്തുന്നത്. ചരിത്രത്തെ തിരിച്ചുപിടിക്കുന്നതിനുള്ള ഏതു ശ്രമവും പ്രസക്തമാകുന്നത് അതുകൊണ്ടാണ് -അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മാതൃഭൂമി ബുക്ക് സ്റ്റാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ 'മാതൃഭൂമി' യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി. അധ്യക്ഷത വഹിച്ചു. ഫ്രണ്ട്ലൈന് ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരന്, 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്, സ്പെഷ്യല്‍ കറസ്പോണ്ടന്റ് ദിനകരന് കൊമ്പിലാത്ത് എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചാരത്തിലാകാന്‍ തുടങ്ങിയതുമുതല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭരണത്തുടര്ച്ചവരെയുള്ള ചരിത്രാവലോകനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 'മാതൃഭൂമി' ശതാബ്ദിയുടെ ഭാഗമായി പുറത്തിറക്കുന്ന ഗ്രന്ഥപരമ്പരയിലുള്പ്പെടുത്തി 'മാതൃഭൂമി' ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Content Highlights: Communist Keralam, book release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..