ഇ.എൻ.ഷീജ, ജനു.
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി ഒന്‍പതുപേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.
കഥ/നോവല്‍ വിഭാഗത്തില്‍ ഇ.എന്‍.ഷീജ (അമ്മമണമുള്ള കനിവുകള്‍), കവിത വിഭാഗത്തില്‍ മനോജ് മണിയൂര്‍ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തില്‍ ഡോ. വി. രാമന്‍കുട്ടി (എപ്പിഡെമിയോളജി-രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രവിഭാഗത്തില്‍ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ സുധീര്‍ പൂച്ചാലി (മാര്‍ക്കോണി) എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
വിവര്‍ത്തനം/പുനരാഖ്യാനം വിഭാഗത്തില്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണ വിഭാഗത്തില്‍ സുധീര്‍ പി.വൈ. (ഖസാക്കിലെ തുമ്പികള്‍), നാടകവിഭാഗത്തില്‍ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.
Content Highlights: Children's Literature Award, Malayalam literature, Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..