ബാലസാഹിത്യകാരന്‍ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി അന്തരിച്ചു


ശ്രീപാദം ഈശ്വരൻ നമ്പൂതിരി

ചങ്ങനാശ്ശേരി: റിട്ട. കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സര്‍വകലാശാലയുടെ ബി.എസ്സി. ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റി ഓഫ് സയന്‍സിലും അംഗമായിരുന്നു. അധ്യാപനത്തോടൊപ്പം സാഹിത്യസപര്യയിലും സജീവമായിരുന്നു.

അര്‍ഘ്യം, അനന്തബിന്ദുക്കള്‍, അഗ്‌നിശര്‍മന്റെ അനന്തയാത്ര, അനുഭവകാലം, അര്‍ധവിരാമം, അയ്യട മനമേ, അക്കുത്തിക്കുത്ത്, അയ്യേ പറ്റിച്ചേ, അപ്പൂപ്പന്‍താടി, അമ്മച്ചിപ്ലാവ്, അമ്പിളിക്കുന്ന്, ആനമുട്ട, ആനവന്നേ, ആറാം പ്രമാണം, ആര്‍പ്പോ ഈയ്യോ, ആകാശക്കോട്ട, ആലിപ്പഴം, ആരണ്യകാണ്ഡം, ഇരട്ടിമധുരം, ഈച്ചക്കൊട്ടാരം, ഉറുമ്പോ ഉറുമ്പേ, ഊഞ്ഞാല്‍പാലം, എടുക്കട കുടുക്കേ, ഏഴര പൊന്നാന, ഐരാവതം, രാമായണത്തിലൂടെ ഒരു തീര്‍ഥയാത്ര, ബോണി ലിയ, വസ്ത്രാക്ഷേപം, ശ്രീപാദത്തിന്റെ രണ്ട് നാടകങ്ങള്‍, സദൃശ്യവാക്യം, സമര്‍പ്പിത, സന്ധ്യാദീപം തുടങ്ങി എഴുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനത്ത് ജനിച്ചു. മലകുന്നം ഗവ. എല്‍.പി. സ്‌കൂളിലും ഇളങ്കാവ് ദേവസ്വം യു.പി. സ്‌കൂളിലും കുറിച്ചി എ.വി. ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1968-ല്‍ ഫിസിക്‌സില്‍ എം.എസ്.സി. നേടിയ ശേഷം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലുമായി 32 വര്‍ഷത്തെ അധ്യാപനം.

എന്‍.സി.ഇ.ആര്‍.ടി., തകഴി, സി.എല്‍.എസ്., എസ്.ബി.ഐ., അധ്യാപക കലാസാഹിത്യ സമിതി, മന്ദസ്മിതം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദര്‍ശനുംവേണ്ടി നിരവധി ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.

പള്ളിയമ്പറത്ത് മഠത്തില്‍ പരേതരായ നരസിംഹന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: മീരാഭായി. മകന്‍: ഹരിപ്രസാദ്. മരുമകള്‍: സിത ഹരിപ്രസാദ്. സംസ്‌കാരം വ്യാഴാഴ്ച ഒന്നിന് തുരുത്തിയിലെ ശ്രീപാദം വീട്ടുവളപ്പില്‍.

Content Highlights: child fiction writer sreepadam eeswaran namboothiri passed away. obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented