പ്രതീകാത്മക ചിത്രം
കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.
2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരമാണ് പരിഗണിക്കുക. വിവര്‍ത്തനങ്ങള്‍ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ. വായനക്കാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകം അയക്കാം.
ഇരുപത്തയ്യായിരം രൂപയും ആര്‍കെ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും ആണ് പുരസ്‌കാരം. 2023 ജൂണ്‍ 15-ന് കൊല്ലത്ത്
നടക്കുന്ന ചാത്തന്നൂര്‍ മോഹന്‍ അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
പുസ്തകത്തിന്റെ മൂന്ന് പ്രതികള്‍ ഡോ. അനന്തു മോഹന്‍, ഫ്‌ളാറ്റ് നമ്പര്‍ 6 സി , വിന്റേജ് അപ്പാര്‍ട്ടുമെന്റ് (ഫേവറിറ്റ് ഹോംസ് ),
ഉള്ളൂര്‍ പി.ഒ., തിരുവനന്തപുരം - 695011 എന്ന വിലാസത്തില്‍ മാര്‍ച്ച് 31-ന് മുന്‍പ് അയക്കേണ്ടതാണ്. ഫോണ്‍: 8921762263
Content Highlights: Chathannur Mohan sahitha puraskaram, Entries are invited, Kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..