
അഗതാ ക്രിസ്റ്റി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
1920 ഫെബ്രുവരിമാസത്തിൽ ഒരു ബ്രിട്ടീഷ് പത്രത്തിലെ എന്റർടൈയ്ൻമെന്റ് പേജിൽ ''ദ മിസ്റ്റീരിയസ് അഫെയർ അറ്റ് സ്റ്റൈൽസ്'' എന്ന നോവൽ ഖണ്ഡശ്ശ വരാൻ തുടങ്ങി. വളരെപ്പെട്ടെന്നുതന്നെ വായനക്കാരെ വശീകരിച്ച ദ മിസ്റ്റീരിയസ് അഫെയർ ഒക്ടോബർ മാസത്തോടെ അമേരിക്കയിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. അധികം വൈകാതെ ബ്രിട്ടനും മിസ്റ്റീരിയസ് അഫയറിനെത്തേടിയെത്തി.
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവ് എന്ന ഗിന്നസ് റെക്കാർഡിനുടമയായി മാറിയതാവട്ടെ മുപ്പതാം വയസ്സിൽ മിസ്റ്റീരിയസിന്റെ രചയിതാവായ അഗതാ ക്രിസ്റ്റിയും! തന്റെ കാലത്ത് സ്ത്രീകൾ കടന്നുചെല്ലാൻ മടിക്കുന്ന മേഖലയിൽ കടന്നുചെന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ചു അഗതാക്രിസ്റ്റി. എഴുത്തുകാരിയായി വാഴാനുള്ള ആഗ്രഹം കൊണ്ടോ എഴുതിജീവിക്കാനുള്ള മോഹം കൊണ്ടോ അല്ല അഗത എഴുത്തുകാരിയായത്.
നോവലെഴുതാൻ കഴിവുണ്ടോ എന്ന്, അതും തികച്ചും വ്യത്യസ്തവും ഉദ്വേഗഭരിതവുമായ ഒന്ന്, സഹോദരി വെല്ലുവിളിക്കുകയായിരുന്നു അഗതയെ. വെറുമൊരു തമാശയായിക്കണ്ടാണ് അഗത എഴുത്തു തുടങ്ങിയതെങ്കിലും പിന്നീടത് ഗൗരവമുള്ളതായിത്തീരുകയായിരുന്നു. അഗതാക്രിസ്റ്റിയെ ലോകം ഏറ്റെടുത്തിട്ട് നൂറ് വർഷം തികയുകയാണ്. അഗതാന്വേഷണങ്ങളുടെ നൂറാമാണ്ടിനെ ആഘോഷിക്കുന്ന ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള വായനക്കാർ.
Content Highlights:Centenary of Agatha Christy Detective fiction The Mysterious Affair At Styles
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..