സി. രാധാകൃഷ്ണൻ
ചെന്നൈ: ഓള് ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) അക്ഷരമുദ്ര പുരസ്കാരത്തിന് സാഹിത്യകാരന് സി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ജൂലായ് ഒമ്പതിന് ഗുജറാത്തിലെ വഡോദരയില്‍ നടക്കുന്ന എയ്മ സ്ഥാപകദിനാഘോഷച്ചടങ്ങില് സംസ്ഥാന റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദി പുരസ്കാരം സമ്മാനിക്കുമെന്ന് എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലനും ജനറല്‍ സെക്രട്ടറി പി.എന്‍. ശ്രീകുമാറും അറിയിച്ചു.
നോവലിസ്റ്റ്, ശാസ്ത്രസാഹിത്യകാരന്‍, മാധ്യമപ്രവര്ത്തകന്, അധ്യാപകന്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളിലെ മികവുപരിഗണിച്ചാണ് സി. രാധാകൃഷ്ണനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..