കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി പുരസ്‌കാരം; ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു


ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കുന്നതല്ല.

കടപ്പാട്: കേരള സാഹിത്യ അക്കാദമി

തൃശൂര്‍: 2022-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. 2019, 2020, 2021 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡിനും എന്‍ഡോവ്‌മെന്റ് അവാര്‍ഡിനും പരിഗണിക്കുന്നത്.

അക്കാദമി അവാര്‍ഡുകള്‍: കവിത, നോവല്‍, നാടകം, ചെറുകഥ, സാഹിത്യവിമര്‍ശനം (നിരൂപണം,പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ/ തൂലികാചിത്രങ്ങള്‍), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍: സി.ബി.കുമാര്‍ അവാര്‍ഡ് (ഉപന്യാസം), ഐ.സി.ചാക്കോ അവാര്‍ഡ് (വ്യാകരണം / ഭാഷാശാസ്ത്രം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് (വൈദികസാഹിത്യം),കുറ്റിപ്പുഴ അവാര്‍ഡ് (സാഹിത്യവിമര്‍ശനം).

35 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍:

കനകശ്രീ അവാര്‍ഡ് (കവിത), ഗീതാഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ).

40 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ്:

ജി.എന്‍.പിളള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം)

50 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ് :

പ്രൊഫ.എം.അച്യുതന്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (സാഹിത്യവിമര്‍ശനം).

പ്രൊഫ.എം.അച്യുതന്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡ്: പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ.എം.അച്യുതന്റെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 50 വയസ്സിന് താഴെയുളളവര്‍ രചിച്ച കൃതികള്‍ക്കാണ് ഇത് നല്‍കുന്നത്. അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഒപ്പം എല്ലാവര്‍ഷവും ഈ അവാര്‍ഡ് നല്‍കുന്നതാണ്. മൗലികതയും പുരോഗമനസ്വഭാവവും നവീന സമീപനങ്ങളും ഉളള സാഹിത്യ വിമര്‍ശനകൃതികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കേരള സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക പദവികളിലോ ഭരണസമിതികളിലോ ആ വര്‍ഷം അംഗങ്ങളായിരിക്കുന്ന എഴുത്തുകാര്‍ ഈ എന്റോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹരല്ല. പ്രൊഫ.എം.അച്യുതന്റെ മക്കളായ ഡോ.നിര്‍മ്മല, ഭദ്ര എന്നിവരാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളളത്. അവാര്‍ഡ് തുക 25,000/ രൂപയും പ്രശസ്തിപത്രവും.

ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല.

എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കുന്നതല്ല.

മുകളില്‍ പരാമര്‍ശിച്ച വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുുപ്രസാധകര്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കില്‍ പരിഗണിക്കുന്നതല്ല.

ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനക്കുള്ള പുസ്തകങ്ങള്‍ അയച്ചു തരാവുന്നതാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralasahityaakademi.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക..

മേല്‍പ്പറഞ്ഞ 3 വര്‍ഷങ്ങളിലെ കൃതികളുടെ 3 പകര്‍പ്പുകള്‍ വീതം 2022 ഒക്ടോബര്‍ 15-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-680020 എന്ന വിലാസത്തില്‍ അയച്ചു തരാവുന്നതാണ്.

വിലാസിനി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി 2020 -ലെ വിലാസിനി പുരസ്‌കാരത്തിനുളള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു.
യശഃശരീരനായ പ്രശ്‌സത നോവലിസ്റ്റ് വിലാസിനിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുളള എന്റോവ്‌മെന്റ് അവാര്‍ഡിനുളള പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 50,000/ രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണക്കുന്നത്.

ഒരു നോവലിസ്റ്റിനെപ്പറ്റിയുളള സമഗ്രപഠനമോ, നോവല്‍ എന്ന വിഭാഗത്തിന്റെ മുഴുവനായ പഠനമോ, നോവലിന്റെ സിദ്ധാന്തത്തെക്കുറിച്ചുളള പഠനമോ ആയിരിക്കണം. ലേഖന സമാഹാരങ്ങളോ, നോവലിസ്റ്റിനെക്കുറിച്ചുളള ജീവചരിത്രങ്ങളോ, ഗവേഷണ പ്രബന്ധങ്ങളോ അവയുടെ സംഗ്രഹങ്ങളോ ഈ അവാര്‍ഡിന് പരിഗണിക്കുന്നതല്ല.

ഗ്രന്ഥകര്‍ത്താക്കള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അവാര്‍ഡിനുളള പുസ്തകങ്ങള്‍ അയച്ചു തരാവുന്നതാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അറിയിക്കുന്നു. കവറിന് പുറത്ത് വിലാസിനി അവാര്‍ഡിന് എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

മേല്‍പ്പറഞ്ഞ 3 വര്‍ഷങ്ങളിലെ കൃതികളുടെ 3 പകര്‍പ്പുകള്‍ വീതം 2022 ഒക്ടോബര്‍ 15-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-680020 എന്ന വിലാസത്തില്‍ അയച്ചുതരാവുന്നതാണ്.

Content Highlights: Kerala Sahithya Academy Awards, Entries Invited


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented