-
ക്രിക്കറ്റ് വെറുമൊരു ഗെയിം മാത്രമായി പരിഗണിക്കുന്നവര്‍ നമുക്കിടയില്‍ നന്നേ കുറവാണ്. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട കളിക്കാര്‍ ദൈവം കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നവരാണ്. ക്രിക്കറ്റ് സംബന്ധമായ കുറച്ച് പുസ്തകങ്ങളെ പരിചയെപ്പെടേണ്ടതുണ്ട്.
സണ്ണി ഡെയ്‌സ്: സുനില്‍ ഗവാസ്‌കേഴ്സ് ഓണ്‍ സ്‌റ്റോറി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ മനോഹര്‍ ഗവാസ്‌കറുടെ ആത്മകഥയാണ് സണ്ണി ഡെയ്‌സ്: സുനില്‍ ഗവാസ്‌കേഴ്സ് ഓണ്‍ സ്‌റ്റോറി. രൂപ പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ആത്മകഥ ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുടെ വളര്‍ച്ചയെക്കുറിച്ചുള്ള കൗതുകകരമായ വിവരണമാണ് സണ്ണി ഡെയ്‌സ്. ക്രിക്കറ്റ് രംഗത്തെ വിസ്മയകരമായ അടവുകളും അസംഖ്യം റെക്കോര്‍ഡുകളും ലക്ഷ്യം കാണാനുള്ള ഗവാസ്‌കറിന്റെ കഠിനപ്രയത്‌നങ്ങളും ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
പ്‌ളേയിങ് ഇറ്റ് മൈ വേ; മൈ ഓട്ടോബയോഗ്രഫി
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയാണിത്. 2014-നാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതവും ലോകറെക്കോഡുകളുടെ സുവര്‍ണകാലഘട്ടങ്ങളും മത്സരങ്ങളുമെല്ലാം ഇതില്‍ വിശദമാക്കുന്നുണ്ട്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എന്ന നിലയില്‍ ലിംക ബുക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ആത്മകഥയാണ് തെണ്ടുല്‍ക്കറുടേത്.
ദ കോമണ്‍വെല്‍ത്ത് ഓഫ് ക്രിക്കറ്റ്
ഇന്ത്യകണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ആസ്വാദകനായ രാമചന്ദ്രഗുഹയുടെ സ്‌പോര്‍ട്‌സ് നിരീക്ഷണങ്ങളാണ് ദ കോമണ്‍വെല്‍ത്ത് ഓഫ് ക്രിക്കറ്റ് പറയുന്നത്. 2020 നവംബര്‍ പന്ത്രണ്ടിനാണ് പുസ്തകം പ്രസാധനം ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിയുടെ എല്ലാ മുഖങ്ങളും തുറന്നുകാട്ടുന്ന പുസ്തകമാണിത്. സ്‌കൂള്‍, കോളേജ്, ക്‌ളബ്, സംസ്ഥാന,അന്തര്‍സംസ്ഥാന മാച്ചുകള്‍ തുടങ്ങി ഇന്ത്യയുടെ സംസ്‌കാരത്തില്‍ ക്രിക്കറ്റ് എത്രയധികം സ്വാധീനിക്കപ്പെട്ടു എന്നും ഈ കൃതി നിരീക്ഷിക്കുന്നു.
ഷാഡോസ് എക്രോസ് ദ പ്‌ളേയിങ് ഫീല്‍ഡ്
ഇന്ത്യാ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ അറുപത് വര്‍ഷത്തെ ചരിത്രമാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്. ശശി തരൂരും ഷഹരിയര്‍ ഖാനും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. റോളി ബുക്‌സ് ആണ് പ്രസാധകര്‍. ദശാബ്ദങ്ങളായി ഇരുരാജ്യങ്ങളും പുലര്‍ത്തി വരുന്ന സ്പര്‍ധകളും കലഹങ്ങളും മത്സരത്തെ ഏതുരീതിയിലാണ് നോക്കിക്കാണുന്നതെന്നും അതിന്റെ രാഷ്ട്രീയ ചരിത്രപശ്ചാത്തലത്തിലേക്കുള്ള അന്വേഷണവും ഈ പുസ്തകത്തിലുണ്ട്.
ദ ബെയര്‍ഫുട് കോച്ച്
2008-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ചുമതലയേറ്റ് 2011-ലെ വേള്‍ഡ്കപ്പ് നേടുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച, ലോകത്തിലെ തന്നെ ഏറ്റവും മികച്ച് ടെസ്റ്റ് ടീമായി ഇന്ത്യയെ മാറ്റിയ കോച്ച് പാഡി അപ്റ്റണ്‍ എഴുതി ആത്മകഥയാണ് ഹ ബെയര്‍ഫുട് കോച്ച്. സൗത്ത് ആഫ്രിക്കയുടെ പരിശീലകനായതും ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് ഫിറ്റ്‌നസ് ട്രെയിനറായി ചുമതലയേറ്റതുമായ അനുഭവങ്ങളും പാഡി തന്റെ ആത്മകഥയില്‍ പങ്കുവെക്കുന്നുണ്ട്.
281 ആന്‍ഡ് ബിയോണ്ട്
നൂറില്‍പ്പരം ടെസ്റ്റ്മാച്ചുകള്‍, എണ്ണായിരം റണ്‍സ്, ഏത് ബൗളിങ്ങിനെയും അത്ഭുതകരമായി നേരിടുന്ന ബാറ്റിങ് മാന്ത്രികത...വിവിഎസ് ലക്ഷ്മണ്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്‍. എ കൗശികുമായി സഹകരിച്ചെഴുതിയ ജീവിതകഥയാണ് 281 ആന്‍ഡ് ബിയോണ്ട്. 2001-ല്‍ ഈദന്‍ ഗാര്‍ഡന്‍സില്‍ നിന്നും ഓസ്‌ട്രേലിയയ്‌ക്കെതിരെ പിറന്ന 281 റണ്‍സിന്റെ ഓര്‍മയായാണ് പുസ്തകത്തിന് അങ്ങനെയൊരു തലക്കെട്ട് നല്‍കിയിരിക്കുന്നത്.
Content Highlights: Books for cricket fans written by gifted players like SachinTendulkar sunil Gavaskar VVS Lakshman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..