
-
ജീവിക്കാനായി ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം കഴിക്കാനായി മാത്രം ജീവിക്കുന്നവരും നിറഞ്ഞ നാടാണ് നമ്മുടേത്. പുതുരുചികൾ തേടിയുള്ള രസനയുടെ യാത്ര അത്രമേൽ പ്രിയപ്പെട്ടതാണ് എല്ലാവർക്കും. ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ചരിത്രവും സംസ്കാരവും കൂടി അറിഞ്ഞു വെക്കേണ്ടതുണ്ട് എന്ന് പറഞ്ഞുവെക്കുകയാണ് ചില പുസ്തകങ്ങൾ.
മിശ്രഭോജിയുടെ ധർമ്മസങ്കടം(Omnivore's Dilemma)
മിഷേൽ പോളൻ എഴുതിയ ഈ പുസ്തകം പറയുന്നത് ജീവജാലം എന്ന നിലയിലുള്ള നമ്മുടെ തിരഞ്ഞെടുപ്പിൽ ഓരോ ഭക്ഷണവും അതിേെന്റതായ പ്രാധാന്യമർഹിക്കുന്നുവെന്നാണ്. അവിടെ ആരോഗ്യദായകമായ ഭക്ഷണത്തെക്കാൾ മുൻതൂക്കം ഓരോ ദിവസവും നമ്മൾ കഴിക്കുന്ന ഭക്ഷണവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിനാണ്. ഭക്ഷണം എന്ന സംസ്കാരത്തിലേക്കാണ് ഈ പുസ്തകം വഴിതെളിക്കുന്നത്.
അഷ്ടരുചികൾ: അമേരിക്കൻ വിഭങ്ങളെക്കുറിച്ച് ആരും പറയാത്ത കഥകൾ(Eight Flavosur; The Untold Story of American Cuisine)
സാറാ ലോമാൻ രചിച്ച പുസ്തകം ചർച്ചചെയ്യുന്നത് എട്ടു രുചികളുമായുള്ള അമേരിക്കയുടെ അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ്. കുരുമുളക്, വാനില, മഞ്ഞൾ പൊടി, മുളകുപൊടി, സോയസോസ്, വെളുത്തുള്ളി, ശ്രിറാക്ക,മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്നി ചേരുവകൾ അമേരിക്കൻ ഭക്ഷണസംസ്കാരത്തെ എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നത് എന്ന അന്വേഷണമാണ് ഗ്രന്ഥകർത്താവ് നടത്തിയിരിക്കുന്നത്.
ഉപ്പ്; ഒരു ലോകചരിത്രം(Salt A World History)
മാർക് കുർലാൻസ്കി രചിച്ച പുസ്തകം നമ്മൾ ഭക്ഷിക്കുന്ന ഒരേയൊരു കല്ലായ ഉപ്പിനെക്കുറിച്ചാണ് വിശദമാക്കിയിരിക്കുന്നത്. സംസ്കാരങ്ങളുടെ ചരിത്രത്തിൽ പ്രഥമസ്ഥാനം പിടിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പിന്റെ രുചി മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിച്ചു, ഉപ്പ് എങ്ങനെയാണ് മനുഷ്യജീവിതത്തിലെ അവിഭാജ്യഘടകമായത് തുടങ്ങിയ അന്വേഷണങ്ങളാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നത്.
വാനില; ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ രുചിയുടെയും സുഗന്ധത്തിന്റെയും സാംസ്കാരിക ചരിത്രം (The Cultural History of The World's Favourite Flavor And Fragrance)
ഈ പുസ്തകത്തിലൂടെ പട്രീഷ്യ റെയ്ൻ വിശദമാക്കുന്നത് മനുഷ്യജീവിതത്തിലും സംസ്കാരത്തിലും വാനില ചെലുത്തിയിരിക്കുന്ന സ്വാധീനത്തെക്കുറിച്ചാണ്. ഔഷധം, രാഷ്ട്രീയം, ഭക്ഷണം, വൈകാരികം എന്നിങ്ങനെയുള്ള വിവിധതലങ്ങളിലുള്ള വാനിലയുടെ പ്രാധാന്യത്തെക്കുറിച്ചും ഈ പുസ്തകം വ്യക്തമാക്കുന്നു.
കറി; പാചകക്കാരുടെയും ജേതാക്കളുടെയും കഥ( Curry A tale of Cooks and Conquerors)
ഇന്ത്യൻ ഭക്ഷണ സമ്പ്രദായത്തിന്റെ ചരിത്രവും ഭരണാധികാരികളുടെ സ്വഭാവവുമാണ് ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നത്. ലിസി കോളിങ്ഹാം എഴുതിയ പുസ്തകത്തിൽ ഡൽഹിയിലെ കൊട്ടാരമേശയിൽനിന്നും ബർമിങ് ഹാം വരെ എത്തിയ കറിയുടെ ചരിത്രമ പറയുന്നു. ഇന്ത്യൻ തനത് രുചികളും പുതിയ പാചകപരീക്ഷണങ്ങളും രാജകീയ വിഭവങ്ങളും ഈ പുസ്തകത്തിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.
പാൽ: വിവിധ പ്രായങ്ങളിലൂടെ സഞ്ചരിക്കുന്ന അത്ഭുതകഥ ( Milk; The surprising Story of Milk Through the Ages)
പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെത്തന്നെ ക്ഷീരകൃഷിയുടെയും പാൽ കൊണ്ടുണ്ടാക്കാവുന്ന 120 വിഭവങ്ങളുടെ പാചകക്കുറിപ്പും അടങ്ങിയതാണ് ആൻ മെണ്ടെൽസൺ എഴുതിയ ഈ പുസ്തകം. ക്ഷീരോത്പാദനം എന്നത് എങ്ങനെ ഒരു വ്യവസായമായിമാറി എന്ന അന്വേഷണവും ആൻ നടത്തിയിട്ടുണ്ട്. പാലിന്റെ പരമ്പരാഗത ഉപയോഗവും നിത്യാഹാരത്തിൽ പാലിന്റെ പ്രസക്തിയും ഈ പുസ്തകം രേഖപ്പെടുത്തിയിരിക്കുന്നു.
ചെദ്ദാർ: അമേരിക്കയുടെ ഇഷ്ടവിഭവമായ ചീസിലേക്കുള്ള യാത്ര (Cheddar: A Journey to The Heart of America's Most Iconic Cheese)
ഗോർഡൻ എഡ്ഗർ എഴുതിയ ഈ പുസ്തകം നയിക്കുന്നത് ചീസിന്റെ ചരിത്രത്തിലേക്കാണ്. ഏറെ സമയം ചെലവഴിച്ച് കൈകൾ കൊണ്ട് കുഴച്ചുണ്ടാക്കി രുചികരമാക്കിയിരുന്ന ചെദ്ദാറിൽ നിന്നും യന്ത്രങ്ങളുടെ സഹായത്തോടെ, കരസ്പർശമേൽക്കാത്ത ചീസിലേക്ക് രൂപം പ്രാപിച്ച കഥയാണ് ഈ പുസ്തകം പറയുന്നത്.
കുടിയനായ സസ്യശാസ്ത്രജ്ഞൻ : ലോകത്തിലെ മഹത്തായ പാനീയങ്ങൾക്കു പിറകിലെ സസ്യങ്ങൾ (The Drunken Botanist: The Plants That Create the World's Great Drinks)
ചെടികൾ, പൂക്കൾ, മരങ്ങൾ, പഴങ്ങൾ, പൂപ്പലുകൾ എന്നിവ ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ കാലാകാലങ്ങളായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന വിലയേറിയ പാനീയമായ മദ്യത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ രചയിതാവായ ആമി സ്റ്റുവർട്ട് വിശദമാക്കിയിരിക്കുന്നത്. ലോകത്തിലെ മഹത്തായ പാനീയങ്ങൾ ഉണ്ടാക്കുന്നതിൽ സസ്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും മദ്യമുണ്ടായതിന്റെ ചരിത്രത്തെക്കുറിച്ചും പുസ്തകം വ്യക്തമാക്കുന്നുണ്ട്.
Content Highlights: Books about Food and the History of Food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..