കേരി ഹ്യൂം
വെല്ലിങ്ടണ്‍: ബുക്കര്‍ പുരസ്‌കാരംനേടിയ ന്യൂസീലന്‍ഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലന്‍ഡിലെ വേമേറ്റിലെ സ്വന്തം വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോണ്‍ പീപ്പിളിന് 1985-ലാണ് ഹ്യൂമിന് പുരസ്‌കാരം ലഭിച്ചത്.
ന്യൂസീലന്‍ഡില്‍നിന്നു പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തിയാണ്. 1947-ലാണ് കേരിയുടെ ജനനം. 11-ാം വയസ്സില്‍ പിതാവു മരിച്ചതോടെ ഹൈസ്‌കൂള്‍പഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിലേക്കു തിരിഞ്ഞ കേരി 12 വയസ്സുമുതല്‍ കഥയും കവിതയും എഴുതിത്തുടങ്ങി. ബെയ്റ്റ് ആന്‍ഡ് ഓണ്‍ ദ ഷാഡോ സൈഡ്, ദ് സൈലന്‍സ് ബിറ്റ്വീന്‍, ലോസ്റ്റ് പൊസെഷന്‍സ്, സ്ട്രാന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.
Content Highlights ;Booker prize winner Keri Ann Ruhi Hulme passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..