സുഭാഷ് ചന്ദ്രൻ ബോധി സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങുന്നു
പൂക്കോട്ടുംപാടം: ബോധി ബുക്സ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലവഹിക്കുന്ന ചീഫ് സബ് എഡിറ്ററുമായ
സുഭാഷ് ചന്ദ്രന്‍ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'സമുദ്രശില' എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ബോധി ബുക്സ് ഡയറക്ടറും എഴുത്തുകാരനുമായ എന്‍.എന്‍. സുരേന്ദ്രന്‍ കൈമാറി. ഡോ. കെ.ടി. മനോജ്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
ഡോ. കെ.ജി. തോമസ്, ഡോ. ടി. ശിവന്‍കുട്ടി, മണികുമാര്‍ മുക്കൂട്ടുതറ, പത്മകുമാര്‍ പരമേശ്വരന്‍, ഒളവട്ടൂര്‍ ബാലകൃഷ്ണന്‍, ഫൂലന്‍ദേവി, ടി. വിജയഭാരതി, കെ.വി. ദിവാകരന്‍, രാജീവ് ചെമ്മണിക്കര, എസ്. പ്രബിന്‍ എന്നിവര്‍ പ്രസംഗിച്ചു. രാജേഷ് അമരമ്പലം, പി.ജി. റീന, ടി.ജി. ദിവ്യ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി.
Content Highlights :Bodhi literary Award Won by Subhashchandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..